Follow KVARTHA on Google news Follow Us!
ad

ടി20 ലോകകപ്; ഇൻഡ്യ ന്യൂസിലൻഡിനെതിരെ, ഇരു ടീമുകൾക്കും മത്സരം നിർണായകം

T20 World Cup: India face New Zealand in crucial match, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com 31.10.2021) ടി20 ലോകകപിലെ നിർണായക മത്സരത്തിൽ ഇൻഡ്യയും ന്യൂസിലൻഡും നേർക്കുനേർ. ഞായറാഴ്‌ച ദുബൈയിൽ വെച്ച് ഇൻഡ്യൻ സമയം വൈകിട്ട് 7.30നാണ് ജീവൻമരണ പോരാട്ടം. ടൂർണമെന്റിൽ അവരുടെ ഭാവി കൂടി തീരുമാനിക്കുന്ന മത്സരമാണിത്. സെമി ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. ആദ്യ മത്സരങ്ങളില്‍ പാകിസ്താനോട് തോറ്റതോടെ ഇൻഡ്യക്കും ന്യൂസിലൻഡിനും മത്സരം അതിനിര്‍ണായകമാവുകയായിരുന്നു. ഇരു ടീമുകൾക്കും സെമി യോഗ്യത നേടാനുള്ള നിർണായക പോരാട്ടമായാണ് വിദഗ്ദർ വിലയിരുത്തുന്നത്.

  
News, World, Dubai,  Cricket, World Cup, India, New Zealand, Pakistan, Virat Kohli, Afghanistan, T20 World Cup: India faces New Zealand in Crucial match.



ആദ്യത്തെ മത്സരത്തിലെ തോൽവിയുടെ നിരാശയിൽ നിന്നും തിരിച്ചുവരാൻ വിരാട് കോഹ്‌ലിക്കും സംഘത്തിനും വിജയം അനിവാര്യമാണ്. രണ്ടാം ഗ്രൂപിൽ നിന്ന് സെമിയിലെത്താൻ ഇൻഡ്യക്കും കിവീസിനും ഇനിയുള്ള എല്ലാ കളിയും ജയിക്കണം. ഇൻഡ്യയും ന്യൂസിലൻഡും പാകിസ്താനും ഗ്രൂപിലെ ശേഷിക്കുന്ന ടീമുകളായ അഫ്ഗാനിസ്താൻ, സ്കോട്‍ലൻഡ്, നമീബിയ എന്നിവരെ തോൽപിക്കുമെന്ന് കരുതാം. ഇതോടെ ഇൻഡ്യ-ന്യൂസിലൻഡ് പോരാട്ടം നോകൗട് മത്സരത്തിന് തുല്യമാകുന്നു. തോൽക്കുന്നവരുടെ സെമി മോഹങ്ങൾ ഏകദേശം അവസാനിക്കും.

സൂപെർ സിക്സ് ഗ്രൂപ് രണ്ടിൽ നിന്ന് ഇൻഡ്യക്ക് ഇനി സെമിയിലെത്തണമെങ്കിൽ ചെറിയ കടമ്പയല്ല ഉള്ളത്. ഞായറാഴ്‌ച കിവീസിനെ നേരിടുന്ന ഇൻഡ്യ നവംബർ മൂന്നിന് അഫ്ഗാനിസ്താനേയും അഞ്ചിന് സ്കോട്‍ലൻഡിനെയും എട്ടിന് നമീബിയയേയും നേരിടും. ടി20യിൽ ഇൻഡ്യക്കെതിരെ ന്യൂസിലൻഡിന് നേരിയ മേൽക്കൈയുണ്ട്. ഇതുവരെ ഏറ്റുമുട്ടിയ 16 കളിയിൽ എട്ടിലും ജയം കിവീസിനൊപ്പമായിരുന്നു. ഇൻഡ്യ ജയിച്ചത് ആറ് കളിയിലെങ്കില്‍ രണ്ട് മത്സരം ടൈയായി. ഐ സി സി ചാമ്പ്യൻഷിപുകളിൽ അഞ്ചു തവണ ഏറ്റുമുട്ടിയപ്പോൾ നാലിലും ഇൻഡ്യ തോറ്റു. ഇൻഡ്യയുടെ ഏക ജയം 2003ലെ ഏകദിന ലോകകപിലാണ്. ഇക്കഴിഞ്ഞ ഐ സി സി ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലും 2019ലെ ഏകദിന ലോകകപ് സെമിയിലും 2016ലെ ടി20 ലോകകപിലും 2007ലെ ടി20 ലോകകപിലും ന്യൂസിലൻഡ് ഇൻഡ്യയെ തോൽപിച്ചിരുന്നു.

ന്യൂസിലൻഡിനെതിരെ കളിക്കുമ്പോൾ ഇൻഡ്യക്ക് വലിയ സമ്മർദ്ദമുണ്ട്. കഴിഞ്ഞ രണ്ട് ഐസിസി ടൂർണമെൻറുകളിലും ഇൻഡ്യയുടെ കിരീട സാധ്യത അവസാനിപ്പിച്ചത് ന്യൂസിലൻഡാണ്. ദുബൈയില്‍ പാകിസ്ഥാൻ 10 വികെറ്റിന് ഇൻഡ്യയെ തോൽപിക്കുകയായിരുന്നു. ഇൻഡ്യയുടെ 151 റൺസ് 13 പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടന്നു. ലോകകപ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്ഥാൻ ഇൻഡ്യയെ തോൽപിക്കുന്നത്. ന്യൂസിലൻഡിനെ പാകിസ്താൻ അ‍ഞ്ച് വികെറ്റിനാണ് തോൽപിച്ചത്. കിവീസിന്‍റെ 134 റൺസ് എട്ട് പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടന്നു. ടി20 ലോക റാങ്കിങിൽ യഥാക്രമം 2,3,4 സ്ഥാനങ്ങളിലാണ് ഇൻഡ്യയും പാകിസ്താനും ന്യൂസിലൻഡുമുള്ളത്.


Keywords: News, World, Dubai,  Cricket, World Cup, India, New Zealand, Pakistan, Virat Kohli, Afghanistan, T20 World Cup: India faces New Zealand in Crucial match.  


< !- START disable copy paste -->

Post a Comment