Follow KVARTHA on Google news Follow Us!
ad

ടി20 ലോകകപ്; സൂപെർ 12-ല്‍ തീപാറും പോരാട്ടങ്ങൾ, ഉദ്ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രികയെ നേരിടും, ആദ്യ ദിനത്തില്‍ രണ്ട് മത്സരങ്ങള്‍

T20 World Cup; Australia will face South Africa in the opening match of the Super 12#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അബുദബി: (www.kvartha.com 23.10.2021) ട്വന്റി 20 മത്സരത്തിന്റെ മാസ്മരികതകളെല്ലാമടങ്ങിയ മറ്റൊരു ക്രികെറ്റ് ലോകകപിന് ശനിയാഴ്ച തുടക്കമാവുന്നു. യു എ ഇയിലെ ദുബൈ, അബുദബി, ശാർജ അന്താരാഷ്ട്ര സ്‌റ്റേഡിയങ്ങള്‍ ആതിഥ്യം വഹിക്കുന്ന സൂപെര്‍ 12 റൗൻഡ് മത്സരങ്ങള്‍ക്ക് ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക നേരങ്കത്തോടെയാണ് തുടക്കമാവുക. രണ്ട് മത്സരങ്ങളാണ് ആദ്യ ദിനത്തില്‍ അരങ്ങേറുക. ഏഴാമത് ട്വന്റി 20 ലോകകപിലെ ഉദ്ഘാടനമത്സരം കിരീടം നേടിയിട്ടില്ലാത്തവരുടെ പോരാട്ടമാണ്. ഏകദിന ക്രികെറ്റില്‍ അഞ്ചുതവണ ലോകകപ് നേടിയ ഓസ്ട്രേലിയ ട്വന്റി 20-യില്‍ ഇതുവരെ ജേതാക്കളായിട്ടില്ല. ദക്ഷിണാഫ്രികയാകട്ടെ, ലോകകിരീടങ്ങളൊന്നും നേടിയിട്ടില്ല. ശനിയാഴ്ച വൈകീട്ട് 3.30ന് അബുദബിയില്‍ വെച്ചാണ് ഉദ്‌ഘാടന മത്സരം.

   
Abu Dhabi, Gulf, News, Cricket, World Cup, South Africa, Australia, Inauguration, UAE, T20 World Cup 2021, T20 World Cup; Australia will face South Africa in the opening match of the Super 12.



നിലവിലെ ഫോമില്‍ ഓസ്‌ട്രേലിയക്ക് ആശങ്കയും ദക്ഷിണാഫ്രികയ്ക്ക് ആത്മവിശ്വാസവും കൂടും. കഴിഞ്ഞ 10 ടി20 മത്സരങ്ങളില്‍ എട്ടിലും തോറ്റാണ് ഓസ്‌ട്രേലിയ ലോകകപിനെത്തുന്നത്. ഓസീസും ദക്ഷിണാഫ്രികയും പരസ്പരം ഏറ്റുമുട്ടിയ 21 കളികളില്‍ 13 മത്സരങ്ങളില്‍ ഓസ്‌ട്രേലിയയും എട്ടില്‍ ദക്ഷിണാഫ്രികയും ജയിച്ചു. ലോകകപില്‍ ഒരേയൊരു തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഓസീസിനൊപ്പം നിന്നു. ശനിയാഴ്ചയിലെ രണ്ടാം മത്സരത്തില്‍ ട്വന്റി 20 ക്രികെറ്റിലെ ഒന്നാം റാങ്കുകാരായ ഇൻഗ്ലൻഡ്, നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെ നേരിടും. വൈകിട്ട് 7.30ന് ദുബൈയിൽ വെച്ചാണ് മത്സരം. ലോകം കാത്തിരിക്കുന്ന ഇൻഡ്യ-പാകിസ്താന്‍ പോരാട്ടം ഞായറാഴ്ച വൈകീട്ട് 7.30നാണ്.

ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗൻഡ് പോരാട്ടങ്ങള്‍ക്ക് നേരത്തേ തുടക്കമായിരുന്നു. രണ്ടു ഗ്രൂപുകളിലായി മത്സരിച്ച എട്ടു ടീമുകളില്‍നിന്ന് സ്‌കോട്‌ലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, അയര്‍ലന്‍ഡ് ടീമുകള്‍ സൂപെര്‍ 12 റൗൻഡിലേക്ക് മുന്നേറിയിട്ടുണ്ട്. 12 ടീമുകളെ രണ്ടു ഗ്രൂപുകളായി തിരിച്ചാണ് സൂപെർ 12 പോരാട്ടങ്ങള്‍. ഗ്രൂപ് ഒന്നില്‍ ഇൻഗ്ലൻഡ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയും രണ്ടില്‍ ഇന്ത്യ, പാകിസ്താന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്താന്‍, സ്‌കോട്‌ലന്‍ഡ്, നമീബിയ എന്നിവയുമാണുള്ളത്. ഇരു ഗ്രൂപുകളിലും മുന്നിലെത്തുന്ന ടീമുകള്‍ സെമിഫൈനലിലേക്ക് മുന്നേറും. ഫൈനല്‍ നവംബര്‍ 14നാണ്. കഴിഞ്ഞവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് കാരണം ഉപേക്ഷിച്ചിരുന്നു. ഇക്കുറി ഇൻഡ്യയാണ് ലോകകപിന് വേദിയാകേണ്ടിയിരുന്നത്. എന്നാല്‍, കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ, മത്സരവേദി മാറ്റുകയായിരുന്നു.


Also Read: 

ഇന്‍ഡ്യ-പാക് മത്സരടികെറ്റിന് വന്‍ ഡിമാന്‍ഡ്; ഇന്‍ഡ്യയില്‍ മത്സരം നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് ബിസിസിഐ പ്രസിഡന്റ്, യുഎഇയില്‍ 100 തൊഴിലാളികള്‍ക്ക് ട്വന്റി 20 ലോകകപ് ഫ്രീയായി കാണാം

Keywords: Abu Dhabi, Gulf, News, Cricket, World Cup, South Africa, Australia, Inauguration, UAE, T20 World Cup 2021, T20 World Cup; Australia will face South Africa in the opening match of the Super 12.


< !- START disable copy paste -->

Post a Comment