Follow KVARTHA on Google news Follow Us!
ad

ജനറല്‍ സെക്രടെറിയുടെ സസ്‌പെന്‍ഷന്‍: കാര്‍ഷിക സര്‍വകലാശാല ജീവനക്കാര്‍ കൂട്ട അവധിയിലേക്ക്; അവധിയെടുക്കുന്നതിനെതിരെ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് കാര്‍ഷിക സര്‍വകലാശാല

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Government-employees,Protesters,Allegation,Holidays,Kerala,
തിരുവനന്തപുരം: (www.kvartha.com 11.10.2021) കാര്‍ഷിക സര്‍വകലാശാല എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രടെറിയെ സസ്‌പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സിലര്‍ വ്യക്തിവിരോധം തീര്‍ക്കുകയാണെന്ന് ജീവനക്കാര്‍. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. സസ്‌പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ ചൊവ്വാഴ്ച കൂട്ട അവധിയെടുക്കും.

Suspension of General Secretary: Agricultural University staff on group leave, Thiruvananthapuram, News, Government-employees, Protesters, Allegation, Holidays, Kerala

സസ്‌പെന്‍ഷന് ആധാരമായ പരാതി ഉന്നയിച്ച ജനപ്രതിനിധി പോലും പ്രതീക്ഷിക്കാത്ത ക്രൂര നടപടിയുമായാണ് വ്യക്തിവിദ്വേഷം പുലര്‍ത്തുന്ന വൈസ് ചാന്‍സലര്‍നടപ്പിലാക്കുന്നതെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി. സര്‍വകലാശാലയെ നശിപ്പിക്കുന്ന വൈസ് ചാന്‍സിലറെ നിലക്ക് നിര്‍ത്താന്‍ ജനാധിപത്യ രാഷ്ട്രീയ നേതൃത്വം തയാറാകണമെന്നും ജീവനക്കാര്‍ പറയുന്നു.

വ്യാജ യോഗ്യത സംബന്ധിച്ച അന്വേഷണം സര്‍കാര്‍ തലത്തില്‍ നടക്കുമ്പോള്‍ മാനസികമായി ദുര്‍ബലപെട്ട വൈസ് ചാന്‍സിലര്‍ ജീവനക്കാരുടെ നേരെയാണ് അമര്‍ഷം തീര്‍ക്കുന്നതെന്ന് അസോസിയേഷന്‍ ആരോപിച്ചു.അസോസിയേഷന്‍ ജനറല്‍ സെക്രടെറിയുടെ ദീര്‍ഘിപ്പിക്കുന്ന സസ്‌പെന്‍ഷന്‍ മുതലെടുക്കുകയാണ് ഭരണതലത്തിലെ മറ്റു ഉദ്യോഗസ്ഥര്‍ എന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.

Keywords: Suspension of General Secretary: Agricultural University staff on mass leave, Thiruvananthapuram, News, Government-employees, Protesters, Allegation, Holidays, Kerala.

Post a Comment