Follow KVARTHA on Google news Follow Us!
ad

എക്സ്പോ സന്ദർശിക്കാൻ ദുബൈയ്ക്ക് പിന്നാലെ ശാർജയിലെ സർകാർ ജീവനക്കാർക്കും ആറുദിവസത്തെ അവധി പ്രഖ്യാപിച്ചു

Six-day holiday announced for government employees in Sharjah to visit the Dubai Expo.#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ശാർജ: (www.kvartha.com 30.09.2021) ദുബൈ എക്സ്പോ സന്ദർശിക്കാൻ ശാർജയിലെ സർകാർ ജീവനക്കാർക്കും ആറുദിവസത്തെ അവധി പ്രഖ്യാപിച്ചു. ലോകമേളയായ എക്സ്പോ കുടുംബസമേതം സന്ദർശിക്കാനും മേളയെക്കുറിച്ചുള്ള അറിവുകൾ നേടി ആശയങ്ങൾ മറ്റുള്ളവരിൽ എത്തിക്കാനുമാണ് ജീവനക്കാർക്ക് സർകാർ അവധി നൽകുന്നത്.

Six-day holiday announced for government employees in Sharjah to visit the Dubai Expo.

ശാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവധി അനുവദിച്ചത്. ആറുദിവസത്തെ അവധി ദുബൈ എക്സ്പോ അവസാനിക്കുന്ന ആറുമാസത്തിനിടയിൽ എടുത്താൽ മതിയാകും.

ആറു ദിവസം വരെ ശമ്പളത്തോട് കൂടിയ അവധി ദുബൈയിലെ സര്‍കാര്‍ ജീവനക്കാര്‍ക്കും നേരെത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ദുബൈ കിരീടാവകാശിയും എക്സിക്യൂടിവ്‌ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിർദേശപ്രകാരമായിരുന്നു തീരുമാനം. ഒക്ടോബർ ഒന്നിന് ആരംഭിച്ച് ആറുമാസം നീളുന്ന ലോക മേളയിൽ പ്രദർശിപ്പിക്കപ്പെടുന്ന ആഗോള കണ്ടുപിടിത്തങ്ങൾ മനസിലാക്കുക എന്നതാണ് ആശയം.


Keywords: Gulf, News, Sharjah, Top-Headlines, Government, Government-employees, Dubai, Six-day holiday announced for government employees in Sharjah to visit the Dubai Expo.
< !- START disable copy paste -->


Post a Comment