Follow KVARTHA on Google news Follow Us!
ad

ലഖിംപൂര്‍ ഖേരി സംഭവം; കര്‍ഷകരുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം, ലക്‌നൗവില്‍ നിരോധനാജ്ഞ

Section 144 imposed in Lucknow in view of farmers' rail roko protest over Lakhimpur Kheri violence#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ലക്‌നൗ: (www.kvartha.com 18.10.2021) ലഖിംപൂര്‍ ഖേരി കൂട്ട കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയ്‌ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകരുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ട്രെയിന്‍ തടയുന്നു. കര്‍ഷകക്കൊലയില്‍ മകന്‍ ആശിഷ് മിശ്ര അറസ്റ്റിലായ പശ്ചാത്തലത്തില്‍ അജയ് മിശ്ര കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലക്‌നൗവില്‍ നിരോധനാജ്ഞ.

രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ലക്‌നൗ പൊലീസ് കമീഷണര്‍ അറിയിച്ചു. ലക്‌നൗവില്‍ കര്‍ഷക സംഘടന നേതാക്കളുടെ വീടിന് പുറത്ത് പൊലീസ് തമ്പടിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ സംയുക്ത കിസാന്‍ മോര്‍ചയുടെ നേതൃത്വത്തിലാണ് ട്രെയിന്‍ തടയല്‍ സമരം. രാജ്യവ്യാപകമായി ആറുമണിക്കൂറാണ് ട്രെയിന്‍ തടയാന്‍ ആഹ്വാനം. പഞ്ചാബില്‍ 36 ഇടങ്ങളില്‍ ട്രെയിനുകള്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച പറഞ്ഞു. സമരം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.

News, National, India, Lucknow, Uttar Pradesh, Farmers, Protest, Protesters, Police, Case, Section 144 imposed in Lucknow in view of farmers' rail roko protest over Lakhimpur Kheri violence


ഒക്‌ടോബര്‍ മൂന്നിനാണ് രാജ്യത്തെ നടുക്കിയ കര്‍ഷക കൂട്ടക്കൊല നടന്നത്. ദുരന്തത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പെടെ ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു ആശിഷ് മിശ്രയുടെ അറസ്റ്റ്. കേന്ദ്ര മന്ത്രിസഭയില്‍ അജയ് മിശ്ര തുടരുമ്പോള്‍ നീതി ലഭ്യമാകില്ലെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.

അതേസമയം, ലഖിംപൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്ക് എതിരെയും കേസ് എടുത്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Keywords: News, National, India, Lucknow, Uttar Pradesh, Farmers, Protest, Protesters, Police, Case, Section 144 imposed in Lucknow in view of farmers' rail roko protest over Lakhimpur Kheri violence

إرسال تعليق