Follow KVARTHA on Google news Follow Us!
ad

സ്‌കൂള്‍ അധ്യാപിക വെടിയേറ്റ് മരിച്ചു; കൊലപാതകം ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ സ്ത്രീധന പരാതി നല്‍കിയതിന് പിന്നാലെ

ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്വകാര്യ സ്‌കൂള്‍ അധ്യാപിക News, National, Police, Complaint, Teacher, Family
ബിജ്‌നോര്‍: (www.kvartha.com 31.10.2021) ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്വകാര്യ സ്‌കൂള്‍ അധ്യാപിക വെടിയേറ്റ് മരിച്ചു. ബിജ്‌നോര്‍ സിറ്റി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ സുരേന്ദ്ര നഗര്‍ കോളനിയിലെ പ്രിയ ശര്‍മയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ വെള്ളിയാഴ്ച രാവിലെ 11.30 മണിടെയായിരുന്നു സംഭവം. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ സ്ത്രീധന പരാതി നല്‍കി ഒരു ദിവസത്തിന് ശേഷമാണ് സംഭവം. 

വെടിയൊച്ച കേട്ട് പ്രദേശവാസികള്‍ നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു. ബൈകിലെത്തിയ രണ്ടുപേരാണ് കൊലപാതകം നടത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഉടന്‍ പൊലീസെത്തി പ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. പി എച്ച് ഡി ബിരുദധാരിയാണ് പ്രിയ ശര്‍മ. എട്ടുവര്‍ഷമായി സ്വകാര്യ കോളജില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. 

News, National, Police, Complaint, Teacher, Family, School teacher died in Uttar Pradesh

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഭട്‌വാലി ഗ്രാമവാസിയായ കമല്‍ ദത്ത് ശര്‍മയെ പ്രിയ വിവാഹം ചെയ്തിരുന്നു. വ്യാഴാഴ്ച ശര്‍മക്കും വീട്ടുകാര്‍ക്കുമെതിരെ പ്രിയ സ്ത്രീധന പീഡന പരാതി നല്‍കുകയായിരുന്നു. കമലാണ് പ്രിയയെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചതായും ബിജ്‌നോര്‍ എസ് പി ധരംവീറ സിങ് പറഞ്ഞു. പ്രിയയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

Keywords: News, National, Police, Complaint, Teacher, Family, School teacher died in Uttar Pradesh

Post a Comment