Follow KVARTHA on Google news Follow Us!
ad

ബംഗാള്‍ ഉള്‍കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശ്രീലങ്കയ്ക്ക് മുകളിലും തമിഴ്‌നാട് തീരത്തിന് സമീപവുമായി സ്ഥിതി ചെയ്യുന്നു; നവംബര്‍ 4 വരെ ഇടിമിന്നലോട് കൂടിയ മഴ തുടര്‍ന്നേക്കും, നവംബര്‍ 2 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Rains likely to continue in Kerala till November 4; Low pressure in the Bay of Bengal#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 31.10.2021) കേരളത്തില്‍ നവംബര്‍ 4 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നിലവില്‍ ശ്രീലങ്കക്ക് മുകളിലും തമിഴ്‌നാട് തീരത്തിന് സമീപവുമായാണ് സ്ഥിതി ചെയ്യുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. അടുത്ത മൂന്ന്-നാല് ദിവസം പടിഞ്ഞാറ് ദിശയിലുള്ള സഞ്ചാരം തുടരാനാണ് സാധ്യത. അതിനാല്‍ ന്യൂനമര്‍ദ സ്വാധീനഫലമായി കേരളത്തില്‍ ഇടിമിന്നലോട് കൂടിയ വ്യാഴാഴ്ചവരെ തുടര്‍ന്നേക്കും.

News, Kerala, State, Thiruvananthapuram, Rain, Warning, Alerts, Fishermen, Sea, Rains likely to continue in Kerala till November 4; Low pressure in the Bay of Bengal


അഞ്ച് ജില്ലകളില്‍ ഓറന്‍ജ് അലേര്‍ട് നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്,  മലപ്പുറം ജില്ലകളില്‍ യെലോ അലേര്‍ടും നിലവിലുണ്ട്. 

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. കേരള തീരത്തുനിന്നും മീന്‍ പിടിത്തതിന് വിലക്കേര്‍പെടുത്തി. 

Keywords: News, Kerala, State, Thiruvananthapuram, Rain, Warning, Alerts, Fishermen, Sea, Rains likely to continue in Kerala till November 4; Low pressure in the Bay of Bengal

Post a Comment