Follow KVARTHA on Google news Follow Us!
ad

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Mullaperiyar Dam,Letter,Chief Minister,Pinarayi vijayan,Kerala,
തിരുവനന്തപുരം: (www.kvartha.com 24.10.2021) മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. 

നിലവിലെ അളവില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരാന്‍ സാധ്യതയുണ്ടെന്നും ഡാമിന്റെ ഷടെറുകള്‍ തുറക്കേണ്ടി വന്നാല്‍ 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ശനിയാഴ്ച വൈകിട്ട് 136 അടിയായതായി തമിഴ്‌നാട് ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 138 അടിയില്‍ എത്തിയാല്‍ രണ്ടാമത്തെ അറിയിപ്പും 140 അടിയില്‍ ആദ്യ ജാഗ്രതാ നിര്‍ദേശവും നല്‍കും. 142 അടിയാണ് അനുവദനീയമായ പരമാവധി ജലനിരപ്പ്. ജലനിരപ്പ് 142 അടി എത്തിയതിനു ശേഷമേ വെള്ളം പെരിയാറിലേക്കു തുറന്നുവിടാന്‍ സാധ്യതയുള്ളൂ.

Pinarayi writes to Stalin, asks to urgently regulate water level in Mullaperiyar dam, Thiruvananthapuram, News, Mullaperiyar Dam, Letter, Chief Minister, Pinarayi vijayan, Kerala

Keywords: Pinarayi writes to Stalin, asks to urgently regulate water level in Mullaperiyar dam, Thiruvananthapuram, News, Mullaperiyar Dam, Letter, Chief Minister, Pinarayi vijayan, Kerala.

إرسال تعليق