Follow KVARTHA on Google news Follow Us!
ad

അടുത്ത 2 വര്‍ഷത്തിനുള്ളില്‍ ജമ്മു നഗരത്തിലും ശ്രീനഗറിലും മെട്രോ സെര്‍വീസ്; ഓരോ ജില്ലകളിലേക്കും ഹെലികോപ്റ്റര്‍ സേവനങ്ങള്‍, വികസനത്തെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്ന് അമിത് ഷാ

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Srinagar,News,Jammu,Kashmir,Minister,National,
ശ്രീനഗര്‍: (www.kvartha.com 24.10.2021) അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജമ്മു നഗരത്തിലും ശ്രീനഗറിലും മെട്രോ സെര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മൂന്ന് ദിവസത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ ഷാ ഭഗവതി നഗറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. 2019 ഓഗസ്റ്റില്‍ 370-ാം വകുപ്പ് റദ്ദാക്കിയതിനുശേഷം ഇതാദ്യമായാണ് അമിത് ഷാ ജമ്മു കശ്മീരില്‍ എത്തുന്നത്. പിന്നീട് ജമ്മു കശ്മീരിനെ ലഡാക്, ജമ്മു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.

People of Jammu will no longer be sidelined: Amit Shah in J&K, Srinagar, News, Jammu, Kashmir, Minister, National

റാലിയില്‍ ജമ്മുവും കശ്മീരും വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനുശേഷമുള്ള വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു അമിത് ഷായുടെ സംസാരം. ജമ്മു വിമാനത്താവളം വിപുലീകരിക്കും, ജമ്മു കശ്മീരിലെ ഓരോ ജില്ലകളിലേക്കും ഹെലികോപ്റ്റര്‍ സേവനങ്ങള്‍ ഉറപ്പാക്കും തുടങ്ങിയ വന്‍ വാഗ്ദാനങ്ങളാണ് അദ്ദേഹം നല്‍കിയത്.

വികസനത്തെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്ന് പറഞ്ഞ ഷാ ജമ്മു കശ്മീരില്‍ അത് തുടങ്ങിക്കഴിഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു. ഇത് ക്ഷേത്രങ്ങളുടെ ഭൂമിയാണ്. മാതാ വൈഷ്‌ണോ ദേവിയുടെ, പ്രേം നാഥ് ധോഗ്രയുടെ, ത്യാഗിയായ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ഭൂമിയാണ്. ജമ്മു കശ്മീരിലെ ജനങ്ങളുടെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ജയിപ്പിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

370-ാം വകുപ്പ് റദ്ദാക്കായതോടെ വാല്‍മീകി വിഭാഗക്കാരോടും വടക്കന്‍ പാകിസ്താനില്‍ നിന്നുള്ള അഭയാര്‍ഥികളോടുമുള്ള വിവേചനം ഇല്ലാതെയായി. മിനിമം വേതനം ജമ്മു കശ്മീരില്‍ നടപ്പിലാക്കാനും സാധിച്ചു. നിലവില്‍ 12,000 കോടിയിലേറെ രൂപ ജമ്മു കശ്മീരില്‍ നിക്ഷേപിച്ചു കഴിഞ്ഞു. 2022 ഓടെ 51,000 കോടിയുടെ നിക്ഷേപമാണ് കേന്ദ്ര സര്‍കാര്‍ ജമ്മു കശ്മീരില്‍ ഉദ്ദേശിക്കുന്നത്. ജമ്മു കശ്മീരിലെ യുവാക്കളും വികസനത്തോടൊപ്പം ചേരുകയാണെങ്കില്‍ തീവ്രവാദികള്‍ പരാജയപ്പെടുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുന:സ്ഥാപിക്കുമെന്ന് കഴിഞ്ഞദിവസം അമിത് ഷാ പറഞ്ഞിരുന്നു. അതിര്‍ത്തി നിര്‍ണയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി പുന:സ്ഥാപിക്കുമോയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ജമ്മു കശ്മീരില്‍ തീവ്രവാദം കുറഞ്ഞുവെന്ന് പറഞ്ഞ അമിത് ഷാ കല്ലെറിയുന്ന സംഭവങ്ങള്‍ ഇപ്പോള്‍ എവിടെയും കാണാനില്ലെന്നും അഭിപ്രായപ്പെട്ടു. ജമ്മു കശ്മീരിലെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുകയാണ്. കശ്മീരിന്റെ വികസനത്തെ ആര്‍ക്കും തടയാനാകില്ല.

കശ്മീരില്‍ നടപ്പാക്കുന്ന കര്‍ഫ്യൂവിനെയും ഇന്റര്‍നെറ്റ് നിരോധനത്തെയും ആളുകള്‍ ചോദ്യംചെയ്യുന്നു. എന്നാല്‍, കര്‍ഫ്യൂ ഇല്ലായിരുന്നെങ്കില്‍ എത്ര ജീവനുകള്‍ നഷ്ടപ്പെടുമാകുമായിരുന്നുവെന്ന് പറയാനാകില്ല. കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധനവും കശ്മീരിലെ യുവാക്കളെ രക്ഷിക്കുകയാണ് ചെയ്തത് എന്നും അമിത് ഷാ പറഞ്ഞിരുന്നു.

Keywords: People of Jammu will no longer be sidelined: Amit Shah in J&K, Srinagar, News, Jammu, Kashmir, Minister, National.

Post a Comment