Follow KVARTHA on Google news Follow Us!
ad

രാമക്ഷേത്രത്തിന് സംഭാവന നല്‍കാന്‍ വിസമ്മതിച്ചതിന് പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി പരാതി; സ്‌കൂള്‍ അധികൃതര്‍ക്ക് കാരണം കാണിക്കല്‍ നോടീസ് നല്‍കി ഹൈകോടതി

Penalised for not donating for the Ram temple, headmistress tells Delhi HC#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 31.10.2021) അയോധ്യയിലെ രാമക്ഷേത്രത്തിന് സംഭാവന നല്‍കാന്‍ വിസമ്മതിച്ചതിന് പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി പരാതി. സംഭാവനയായി 70,000 രൂപ നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്ന അധ്യാപികയുടെ പരാതിയില്‍ ഡെല്‍ഹി ഹൈകോടതി സ്‌കൂള്‍ അധികൃതര്‍ക്ക് നോടീസ് അയച്ചു. അധ്യാപികയെ പുറത്താക്കിയതിന്റെയും അച്ചടക്ക നടപടി സ്വീകരിച്ചതിന്റെയും കാരണം ചോദിച്ചാണ് നോടീസ് അയച്ചിരിക്കുന്നത്. 

ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി ഈ വര്‍ഷം 70,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ സമാഹരിച്ച് സംഭാവനയായി നല്‍കണമെന്ന് ആര്‍ എസ് എസിന്റെ സമിതി നടത്തുന്ന സ്‌കൂളുകള്‍ക്ക് ഫെബ്രുവരിയില്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് റിപോര്‍ട്. ഇതിന് അനുസരിച്ച് പൊതുജനങ്ങളില്‍നിന്ന് സംഭാവന സ്വീകരിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല, സംപര്‍ണ് നിധി ഫന്‍ഡിലേക്ക് അധ്യാപകരില്‍നിന്ന് 15000 രൂപ പിരിക്കാനും സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, 15000 രൂപ നല്‍കാന്‍ പ്രധാനാധ്യാപികയ്ക്ക് കഴിഞ്ഞില്ല. 2016ല്‍ ഭര്‍ത്താവിന് ഒരു അപകടം സംഭവിച്ചതുമുതല്‍ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ അനുഭവിക്കുകയാണെന്ന് അധ്യാപിക പറയുന്നു.

News, National, India, New Delhi, High Court, Teacher, Complaint, Suspension, Notice, Finance, Temple, Penalised for not donating for the Ram temple, headmistress tells Delhi HC


'കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും അധ്യാപിക 15,000 രൂപക്ക് പകരം 2100 രൂപ സംഭാവനയായി നല്‍കി. അന്നുമുതല്‍ സമിതി പ്രതികാര ബുദ്ധിയോടെ അധ്യാപികയോട് പെരുമാറാനും മാനസികമായി പീഡിപ്പിക്കാനും ശ്രമിച്ചു. തുടര്‍ന്ന് അധ്യാപികയോട് സ്വയം രാജിവെക്കാനും അല്ലെങ്കില്‍ പിരിച്ചുവിടുമെന്നും അറിയിച്ചു' - അധ്യാപികയുടെ പരാതിയില്‍ പറയുന്നു.

തനിക്കെതിരായ പ്രതികാര നടപടിയില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ അധ്യാപിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ പരാതി നല്‍കുകയായിരുന്നു. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തയക്കുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് സ്‌കൂള്‍ അധികൃതര്‍ക്ക് കാരണം കാണിക്കല്‍ നോടീസ് അയച്ചു. ഇതോടെ അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയായിരുന്നു.   

തുടര്‍ന്ന് സസ്‌പെന്‍ഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്നും വീടിന് സമീപത്തെ സ്‌കൂളിലേക്ക് സ്ഥലം മാറ്റം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അധ്യാപിക ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ക്ക് പുറമെ, ആര്‍ എസ് എസിന്റെ ട്രസ്റ്റായ സമര്‍ഥ് ശിക്ഷ സമിതി, ഡെല്‍ഹി സര്‍കാരിന്റെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവക്കും ജസ്റ്റിസ് കാമേശ്വര്‍ റാവു നോടീസ് അയച്ചു.   

Keywords: News, National, India, New Delhi, High Court, Teacher, Complaint, Suspension, Notice, Finance, Temple, Penalised for not donating for the Ram temple, headmistress tells Delhi HC

Post a Comment