Follow KVARTHA on Google news Follow Us!
ad

മോടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി ആന്റണി രാജു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Online,Technology,Minister,Kerala,
തിരുവനന്തപുരം:  (www.kvartha.com 12.10.2021) സര്‍കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ മധ്യവര്‍ത്തികളില്ലാതെ നല്‍കുക എന്ന ലക്ഷ്യത്തോടെ മോടോര്‍ വാഹന വകുപ്പില്‍ ഏര്‍പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം പൂര്‍ണമായി നടപ്പാക്കാത്തതു കാരണം പരാതികള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ സുതാര്യമാക്കുവാനും സമയബന്ധിതമാക്കുവാനും ഗതാഗത മന്ത്രി ആന്റണി രാജു ട്രാന്‍സ്‌പോര്‍ട് കമിഷണര്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാന സര്‍കാരിന്റെ വിവിധ സേവനങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ മോടോര്‍ വാഹന വകുപ്പിലും പൊതുജനങ്ങള്‍ക്ക് കിട്ടേണ്ട സേവനങ്ങള്‍ മധ്യവര്‍ത്തികളുടെ ഇടപെടലില്ലാതെ ഓണ്‍ലൈനിലൂടെ സമയബന്ധിതമായി ലഭ്യമാകണം. കാലാ കാലങ്ങളിലുള്ള ഫീസ് നിരക്കുകള്‍ വ്യക്തമായി ജനങ്ങളെ അറിയിക്കുവാനുള്ള സംവിധാനം ഓഫിസിലും വെബ്‌സൈറ്റിലും ഏര്‍പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. 

Online services in the Department of Motor Vehicles will be expedited says Minister Antony Raju, Thiruvananthapuram, News, Online, Technology, Minister, Kerala


മോടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മനപൂര്‍വം വൈകിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

Keywords: Online services in the Department of Motor Vehicles will be expedited says Minister Antony Raju, Thiruvananthapuram, News, Online, Technology, Minister, Kerala.

Post a Comment