ഇലപ്പള്ളി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി, പാറയില്‍ നിന്ന് തെന്നി വീണ് യുവാവ് മരിച്ചു

ഇടുക്കി: (www.kvartha.com 14.10.2021) മൂലമറ്റം ഇലപ്പള്ളി വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു. കഞ്ഞിക്കുഴി സ്വദേശി റിന്റോ വര്‍ഗീസ് (24) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളുമായി ഇലപ്പള്ളി കൈക്കുളം പാലത്തിലെ വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയതായിരുന്നു റിന്റോ വര്‍ഗീസ്. 

വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയപ്പോള്‍ പാറയില്‍ നിന്ന് തെന്നി വീഴുകയായിരുന്നു. സുഹൃത്തുക്കളായ അനന്ദു രവി, വിനു കെ വി, അമല്‍ സുരേഷ് എന്നിവര്‍ വിവരമറിയിച്ച ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് റിന്റോയെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഞ്ഞിക്കുഴിയിലെ തുണിക്കടയില്‍ അകൗണ്ടന്റായിരുന്നു റിന്റോ.

Idukki, News, Kerala, Youth, Death, Police, Friends, Hospital, Waterfall, One died after falling into waterfall

Keywords: Idukki, News, Kerala, Youth, Death, Police, Friends, Hospital, Waterfall, One died after falling into waterfall

Post a Comment

أحدث أقدم