വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്നാള്‍ ദിനത്തില്‍ 'നന്ദനത്തിലെ ബാലാമണി' ഗുരുവായൂര്‍ അമ്പലനടയില്‍; ആഘോഷിച്ച് ഫാന്‍സ് ഗ്രൂപുകള്‍

ഗുരുവായൂര്‍: (www.kvartha.com 14.10.2021) വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്നാള്‍ ദിനത്തില്‍ 'നന്ദനത്തിലെ ബാലാമണി' നടി നവ്യാ നായര്‍ ഗുരുവായൂര്‍ അമ്പലനടയിലെത്തി. ആഘോഷിച്ച് ഫാന്‍സ് ഗ്രൂപുകള്‍. നവ്യാ നായര്‍ അഭിനയിച്ച നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം മലയാളി ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളില്‍ ഒന്നാണ്. നവ്യ നായരുടെ അഭിനയജീവിതത്തിലും ഇത്രയും ജനപ്രീതി നേടിയ മറ്റൊരു കഥാപാത്രമുണ്ടോ എന്ന് സംശയമാണ്.

Navya Nair celebrates her birthday at Guruvayoor Temple, Guruvayoor Temple, News, Actress, Birthday Celebration, Video, Kerala, Cinema

കൃഷ്ണഭക്തയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ ബാലാമണി എന്ന പെണ്‍കുട്ടി അവളുടെ ജീവിതം തന്നെ കൃഷ്ണനില്‍ അര്‍പിച്ചിരിക്കയാണ്. ബാലാമണിയെ ഇരുകൈയും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. സിനിമയിലെ അഭിനയത്തിന് അവാര്‍ഡും നേടി. നന്ദനത്തിലെ ആ ബാലാമണി ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്കു ശേഷം ഗുരുവായൂര്‍ അമ്പലനടയിലെത്തിയിരിക്കയാണ്. അതും തന്റെ പിറന്നാള്‍ ദിനത്തില്‍ കണ്ണനെ കണ്ട് അനുഗ്രഹം വാങ്ങാന്‍.

നവ്യ ക്ഷേത്രനടയിലെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. ഫാന്‍സ് ഗ്രൂപുകളിലും ഈ വീഡിയോ വൈറലാവുകയാണ്. ജന്മദിനത്തില്‍ മകന്‍ ഒരുക്കിയ സര്‍പ്രൈസിനെ കുറിച്ചും ഒരു കുറിപ്പ് നവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

വിവാഹത്തിനുശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത നവ്യ വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ് . 2010ല്‍ വിവാഹിത ആയ ശേഷം 2012ല്‍ 'സീന്‍ ഒന്ന് നമ്മുടെ വീട്' എന്ന ചിത്രത്തിലും കന്നട ചിത്രം 'ദൃശ്യ' ത്തിന്റെ ആദ്യ ഭാഗത്തിലും മാത്രമാണ് നവ്യ അഭിനയിച്ചത്. വിവാഹത്തിനു ശേഷം നവ്യ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക്. സിനിമയില്‍ നിന്നും അവധിയെടുത്തെങ്കിലും ടെലിവിഷന്‍ ഷോകളില്‍ നവ്യ സജീവ സാന്നിധ്യമായിരുന്നു.

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് നവ്യ നായര്‍. ചിത്രത്തില്‍ നവ്യയെ കൂടാതെ വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

 

 Keywords: Navya Nair celebrates her birthday at Guruvayoor Temple, Guruvayoor Temple, News, Actress, Birthday Celebration, Video, Kerala, Cinema.

Post a Comment

Previous Post Next Post