Follow KVARTHA on Google news Follow Us!
ad

അതിര്‍ത്തി കടന്നുള്ള ഭീകരവാദം പൊറുക്കില്ല, വീണ്ടുമൊരു സര്‍ജികല്‍ സ്‌ട്രൈകിന് മടിയുമില്ല; പാകിസ്താന് മുന്നറിയിപ്പുമായി അമിത് ഷാ

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Goa,News,Warning,Pakistan,Military,Killed,attack,National,
പനജി: (www.kvartha.com 14.10.2021) പാകിസ്താന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഇന്‍ഡ്യ പൊറുക്കില്ലെന്ന് പറഞ്ഞ അമിത് ഷാ വീണ്ടുമൊരു സര്‍ജികല്‍ സ്‌ട്രൈകിന് മടിയില്ലെന്നും വ്യക്തമാക്കി. ഗോവയിലെ ധര്‍ബന്ധോരയില്‍ നാഷനല്‍ ഫൊറന്‍സിക് സയന്‍സസ് സര്‍വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമിത് ഷായുടെ വാക്കുകള്‍;

'ഞങ്ങള്‍ ആക്രമണങ്ങള്‍ സഹിക്കില്ലെന്ന് സര്‍ജികല്‍ സ്‌ട്രൈകുകള്‍ തെളിയിച്ചു. നിങ്ങള്‍ ലംഘിച്ചാല്‍ കൂടുതല്‍ സര്‍ജികല്‍ സ്‌ട്രൈകുകള്‍ ഉണ്ടാകും.' 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീകറുടെയും കീഴിലുള്ള സര്‍ജികല്‍ സ്‌ട്രൈക് ഒരു സുപ്രധാന ചുവടുവയ്പ്പായിരുന്നു.

ഇന്‍ഡ്യയുടെ അതിര്‍ത്തികള്‍ ആര്‍ക്കും തടസപ്പെടുത്താനാകില്ലെന്ന് അതിലൂടെ ഒരു സന്ദേശം നല്‍കാന്‍ കഴിഞ്ഞു. ചര്‍ചകള്‍ നടന്ന ഒരു സമയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കാനുള്ള സമയമാണ്.' അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയടക്കം അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പരാമര്‍ശം. 2016 സെപ്റ്റംബറില്‍ ഇന്‍ഡ്യയിലെ ഉറി, പഠാന്‍കോട്, ഗുരുദാസ്പുര്‍ എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് മറുപടിയായി ഇന്‍ഡ്യ, പാകിസ്താനില്‍ സര്‍ജികല്‍ സ്‌ട്രൈക് നടത്തിയിരുന്നു. ഉറി ആക്രമണത്തിന് 11 ദിവസങ്ങള്‍ക്ക് ശേഷം 2016 സെപ്റ്റംബര്‍ 29നാണ് സര്‍ജികല്‍ സ്‌ട്രൈക് നടത്തിയത്.

More surgical strikes if Pakistan transgresses: Home Minister Amit Shah, Goa, News, Warning, Pakistan, Military, Killed, Attack, National


Keywords: More surgical strikes if Pakistan transgresses: Home Minister Amit Shah, Goa, News, Warning, Pakistan, Military, Killed, Attack, National.

إرسال تعليق