Follow KVARTHA on Google news Follow Us!
ad

പഞ്ചായത്ത് വകുപ്പില്‍ വിവരാവകാശ നിയമം നടപ്പിലാക്കാനുള്ള അധികാരികളെ പുനര്‍ നിര്‍ണയിച്ചതായി മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Minister,Appeal,Government-employees,Kerala,
തിരുവനന്തപുരം: (www.kvartha.com 12.10.2021) വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് സമയബന്ധിതമായി മറുപടി ഉറപ്പാക്കാനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍ കാര്യക്ഷമമായി സേവനങ്ങള്‍ ലഭ്യമാക്കാനും സഹായകമാവുന്ന വിധത്തില്‍ പഞ്ചായത്ത് വകുപ്പില്‍ അപീല്‍ അധികാരികളെയും സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറെയും സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറെയും പുനര്‍ നിര്‍ണയിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

Minister  MV Govindan Master said that the authorities in the panchayat department have been re-assigned to implement the RTI Act, Thiruvananthapuram, News, Minister, Appeal, Government-employees, Kerala

നേരത്തെ ഗ്രാമപഞ്ചായത്തുകളില്‍ ഗ്രാമപഞ്ചായത്ത് സെക്രടെറിയായിരുന്നു സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി ഉണ്ടായിരുന്നത്. പുതിയ ഉത്തരവിലൂടെ ജൂനിയര്‍ സൂപ്രണ്ടോ, ഹെഡ് ക്ലാര്‍കോ ആ പദവിയിലേക്ക് വരും. ഗ്രാമ പഞ്ചായത്തുകളില്‍ സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി അകൗണ്ടന്റുമാരെയും അപീല്‍ അധികാരികളായി പി എ യു സൂപെര്‍വൈസറെയും നിശ്ചയിച്ചതായും മന്ത്രി അറിയിച്ചു.

പെര്‍ഫോമന്‍സ് ഓഡിറ്റ് യൂനിറ്റില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി ജൂനിയര്‍ സൂപ്രണ്ടും സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി സീനിയര്‍ ക്ലര്‍കും അപീല്‍ അധികാരിയായി പി എ യു യൂനിറ്റ് സൂപെര്‍വൈസറും ഉണ്ടാവും. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി ജൂനിയര്‍ സൂപ്രണ്ടും സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി സീനിയര്‍ ക്ലര്‍കും അപീല്‍ അധികാരിയായി പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറും ഉണ്ടാകും.

പഞ്ചായത് ഡപ്യൂടി ഡയറക്ടര്‍ ഓഫിസില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി സീനിയര്‍ സൂപ്രണ്ടും സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി ജൂനിയര്‍ സൂപ്രണ്ടും അപീല്‍ അധികാരിയായി പഞ്ചായത് ഡപ്യൂടി ഡയറക്ടറേയും നിയോഗിച്ച് ഉത്തരവായെന്നും മന്ത്രി പറഞ്ഞു.

ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലര്‍ക് തസ്തിക ഇല്ലാത്ത ഗ്രാമപഞ്ചായത്ത് ഓഫിസുകളില്‍ അസിസ്റ്റന്റ് സെക്രടെറി സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ ചുമതല വഹിക്കണം. പി എ യു സൂപെര്‍വൈസര്‍മാര്‍ ഇല്ലാത്ത പെര്‍ഫോമന്‍സ് ഓഡിറ്റ് യൂനിറ്റുകളില്‍ സൂപെര്‍വൈസറുടെ ചുമതല വഹിക്കാത്ത ജൂനിയര്‍ സൂപ്രണ്ട് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി ചുമതല വഹിക്കണം. ഉത്തരവ് പ്രകാരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമത്തിന്റെ അന്തസത്ത ചോര്‍ന്നുപോകാതെ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദേശിച്ചു.

Keywords: Minister MV Govindan Master said that the authorities in the panchayat department have been re-assigned to implement the RTI Act, Thiruvananthapuram, News, Minister, Appeal, Government-employees, Kerala.

Post a Comment