'നവജാത ശിശുവിനെ പിതാവ് മുഖത്ത് പ്ലാസ്റ്റെര്‍ ഒട്ടിച്ചശേഷം ബാഗിലാക്കി വെള്ളത്തില്‍ മുക്കിക്കൊന്നു'; കുടുംബത്തിലെ ആരുമായും മുഖ സാദൃശ്യം ഇല്ലാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതിയുടെ കുറ്റസമ്മതം


തിരുപതി: (www.kvartha.com 23.10.2021) നവജാത ശിശുവിനെ മുഖത്ത് പ്ലാസ്റ്റെര്‍ ഒട്ടിച്ചശേഷം ബാഗിലാക്കി വെള്ളത്തില്‍ മുക്കിക്കൊന്നതായി പിതാവ്. രണ്ടുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ മല്ലികാര്‍ജുന എന്നയാളാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ആന്ധ്രാപ്രദേശില്‍ അനന്തപൂര്‍ ജില്ലയിലെ കല്യാണ്‍ ദുര്‍ഗിലാണ് നാടിനെ നടുക്കിയ സംഭവം. കുഞ്ഞിന് കുടുംബത്തിലെ ആരുമായും മുഖ സാദൃശ്യം ഇല്ലാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി വ്യക്തമാക്കി.

News, National, India, Andhra Pradesh, Crime, Accused, Police, Complaint, Child, Wife, Man throws 2-month-old baby girl into lake in Andhra Pradesh
സംഭവദിവസം വൈദ്യപരിശോധനയ്ക്കായി തന്നെയെയും കുഞ്ഞിനെയും മല്ലികാര്‍ജുന ആശുപത്രിയില്‍ കൂട്ടിക്കൊണ്ടുപോയെന്നും ഡോക്ടറെ കാത്തിരിക്കുന്ന സമയം കുഞ്ഞ് കരയാന്‍ തുടങ്ങിയെന്നും പ്രതിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ സമയം ആശുപത്രി പരിസരം കാണിച്ച് കരച്ചില്‍ മാറ്റി വരാമെന്ന് പറഞ്ഞ് തന്റെ പക്കല്‍നിന്ന് കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി. എന്നാല്‍ ഏറെ നേരം കാത്തിരുന്നിട്ടും മല്ലികാര്‍ജുന തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഭാര്യ പൊലീസിനെ സമീപിക്കുകയായിരുന്നു.

കുഞ്ഞില്ലാതെ മല്ലികാര്‍ജുനയെ മാത്രം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി സംശയം തോന്നിയ മല്ലികാര്‍ജുന കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കി. കുടുംബത്തിലെ ആരുമായും കുഞ്ഞിന് സാദൃശ്യമില്ലാത്തത് സംശയം ഇരട്ടിപ്പിച്ചുവെന്നും ഇക്കാരണാത്താലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.

Keywords: News, National, India, Andhra Pradesh, Crime, Accused, Police, Complaint, Child, Wife, Man throws 2-month-old baby girl into lake in Andhra Pradesh

Post a Comment

أحدث أقدم