റേഡിയോയുടെ ശബ്ദം ഉച്ചത്തിൽ വെച്ചതിനെ കുറിച്ച് ചോദിച്ചതിന് അച്ഛനെയും അമ്മയെയും മഴു കൊണ്ട് വെട്ടി കൊലപ്പെടുത്തിയ മകന് കഠിനമായ ഇരട്ട ജീവപര്യന്തം തടവ്; ശിക്ഷ 28 വർഷത്തിന് ശേഷം

കാസർകോട്: (www.kvartha.com 11.10.2021) അച്ഛനെയും അമ്മയെയും മഴു കൊണ്ട് വെട്ടി കൊലപ്പെടുത്തിയ മകന് കഠിനമായ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. മഞ്ചേശ്വരം തലക്കള കൊമ്മയിലെ മാങ്കുമൂല്ല്യ (63), ഭാര്യ ലക്ഷ്മി (53) എന്നിവരെ മഴു കൊണ്ട് വെട്ടി കൊലപ്പെടുത്തിയ കേസിൽ മകൻ സദാശിവ (43) യെയാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ വി ഉണ്ണികൃഷ്ണൻ ഇരട്ട ജീവപര്യന്തം കഠിന തടവും 30,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
 
Man sentenced to jail with double life imprisonment for murder

 പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി അധികം കഠിന തടവ് ശിക്ഷ അനുഭവിക്കണം. 1993 മാർച് 22 ന് രാത്രി 11 മണിക്ക് തലക്കള കൊമ്മയിലാണ് ക്രൂരമായ ഇരട്ട കൊലപാതകം നടന്നത്. റേഡിയോയുടെ ശബ്ദം കൂട്ടി വെച്ചപ്പോൾ അതിനെ കുറിച്ച് മാതാവ് ചോദിച്ചതാണ് പ്രകോപനത്തിന് കാരണം.

കൊലയ്ക്ക് ശേഷം ഉണ്ടായ പാപഭാരത്തെ തുടർന്ന് മാനസീകമായി പ്രതി തളർന്നതിനാൽ ചികിത്സയിൽ കഴിയേണ്ടിവന്നതിനാലാണ് 28 വർഷത്തിന് ശേഷം അസുഖം ഭേദമായശേഷം കേസിൻറെ വിചാരണ പൂർത്തിയാക്കിയത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി രാഘവൻ ഹാജരായി. കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കുമ്പള ഇൻസ്പെക്ടർ ആയിരുന്ന എം വി മജീദ് ആണ്.

Keywords: Kerala, Kasaragod, News, Man, Jail, Murder, Top-Headlines, Case, Man sentenced to jail with double life imprisonment for murder

Post a Comment

Previous Post Next Post