Follow KVARTHA on Google news Follow Us!
ad

'ട്രാഫിക് ജാമിനിടെ നിര്‍ത്തിയിട്ട ഓടോ റിക്ഷയില്‍ നിന്ന് കുരങ്ങന്‍ ഒരു ലക്ഷം രൂപ കവര്‍ന്നു'; ആരോപണവുമായി യാത്രക്കാര്‍

Madhya Pradesh: Monkey Snatches Rs 1 Lakh From Man In Autorickshaw#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഭോപാല്‍: (www.kvartha.com 21.10.2021) ട്രാഫിക് ജാമിനിടെ നിര്‍ത്തിയിട്ട ഓടോ റിക്ഷയില്‍ നിന്ന് കുരങ്ങന്‍ പണം കവര്‍ന്നതായി ആരോപണം. പണത്തിന്റെ ഉടമയും രണ്ട് സുഹൃത്തുക്കളും ഓടോ റിക്ഷയില്‍ പോകുന്നതിനിടെ ഗതാഗതക്കുരുക്കില്‍പ്പെട്ടെന്നും അതിനിടെ കുരങ്ങന്‍ ഇവരില്‍ നിന്ന് പണം മോഷ്ടിച്ചെന്നുമാണ് യാത്രക്കാരുടെ ആരോപണം. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയില്‍ കതവ് ഗട്ടില്‍ ഉച്ചയോടെയാണ് സംഭവം. 

ഗതാഗതക്കുരുക്കിന് കാരണമെന്താണെന്നറിയാന്‍ ഓടോ റിക്ഷയിലുണ്ടായിരുന്ന മൂന്ന് പേരും പുറത്തിറങ്ങിയപ്പോള്‍ ടവ്വലില്‍ പൊതിഞ്ഞുവച്ച ഒരു ലക്ഷം രൂപയുമായി കുരങ്ങന്‍ കടന്നുകളഞ്ഞെന്ന് ഇവര്‍ പറയുന്നു. തുണിക്കെട്ടുമായി കുരങ്ങന്‍ ഓടി മരത്തില്‍ കയറിയതും കെട്ടഴിഞ്ഞ് പണമെല്ലാം റോഡില്‍ വീണു. റോഡില്‍ നിന്നും സമീപത്തുനിന്നുമായി 56000 രൂപ മാത്രമാണ് പെറുക്കിയെടുക്കാനായതെന്നും ബാക്കി തുക നഷ്ടപ്പെട്ടെന്നും ഉടമ പറയുന്നു.

News, National, India, Bhoppal, Monkey, Animals, Police, Case, Allegation, Finance, Theft, Madhya Pradesh: Monkey Snatches Rs 1 Lakh From Man In Autorickshaw


എന്നാല്‍ ബാക്കി പണം ആരാണ് എടുത്തതെന്ന് അറിയില്ലെന്നും കുരങ്ങന്‍ പണം മോഷ്ടിച്ചതായുള്ള കേസ് രെജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മജോലി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സചിന്‍ സിംഗ് പറഞ്ഞു. സമീപ പ്രദേശത്തെങ്ങും സി സി ടി വി ക്യാമറകള്‍ ഇല്ല, അതുകൊണ്ടുതന്നെ സത്യാവസ്ഥ അന്വേഷിക്കാനും സാധിച്ചിട്ടില്ല. ഈ പ്രദേശത്ത് ആളുകള്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. ചിലത് വാഹനങ്ങളില്‍ അതിക്രമിച്ച് കയറാറുമുണ്ടെന്നും പൊലീസ് പറഞ്ഞു.

Keywords: News, National, India, Bhoppal, Monkey, Animals, Police, Case, Allegation, Finance, Theft, Madhya Pradesh: Monkey Snatches Rs 1 Lakh From Man In Autorickshaw

إرسال تعليق