Follow KVARTHA on Google news Follow Us!
ad

ഉത്തര്‍പ്രദേശില്‍ കോടതി വളപ്പില്‍ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചു; മൃതദേഹത്തിന് സമീപത്ത് നിന്ന് നാടന്‍ തോക്ക് കണ്ടെടുത്തു

Lawyer Killed Inside Court Complex In Uttar Pradesh's Shahjahanpur#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ലക്‌നൗ: (www.kvartha.com 18.10.2021) ഉത്തര്‍പ്രദേശില്‍ കോടതി വളപ്പില്‍ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചു. ഷാജഹാന്‍പൂരിലെ ജില്ലാ കോടതി സമുച്ചയത്തിനുള്ളില്‍വച്ചാണ് അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചത്. കോടതിയുടെ മൂന്നാം നിലയില്‍വച്ചാണ് ഭൂപേന്ദ്ര പ്രതാപ് സിങ് എന്ന അഭിഭാഷകന്‍ കൊല്ലപ്പെട്ടത്. 

സംഭവസമയത്ത് ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് സമീപത്തുനിന്ന് നാടന്‍ തോക്ക് കണ്ടെടുത്തു. പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. നേരത്തെ ബാങ്ക് ജീവനക്കാരനായിരുന്ന ഭൂപേന്ദ്ര പ്രതാപ് അഞ്ച് വര്‍ഷത്തോളമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു.    

News, National, India, Lucknow, Court, Lawyer, Killed, Crime, Police, Shoot dead, CCTV, Lawyer Killed Inside Court Complex In Uttar Pradesh's Shahjahanpur


'പ്രാഥമിക റിപോര്‍ടുകള്‍ പ്രകാരം അയാള്‍ ഒറ്റക്കായിരുന്നു. സംഭവസമയത്ത് ചുറ്റും മറ്റാരെയും കണ്ടില്ല. ഫോറെന്‍സിക് സംഘം പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിനുള്ള സാഹചര്യം വ്യക്തമല്ല' - ഷാജഹാന്‍പൂര്‍ പൊലീസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു.     

Keywords: News, National, India, Lucknow, Court, Lawyer, Killed, Crime, Police, Shoot dead, CCTV, Lawyer Killed Inside Court Complex In Uttar Pradesh's Shahjahanpur

Post a Comment