ലഖിംപുര്‍ ഖേരി സംഘര്‍ഷം; ആശിഷ് മിശ്രയെ സ്ഥലത്തെത്തിച്ച് സംഭവം പുനരാവിഷ്‌ക്കരിച്ച് പൊലീസ്


ന്യൂഡെല്‍ഹി: (www.kvartha.com 14.10.2021) ലഖിംപുരി ഖേരിയിലെ സംഭവം പുനരാവിഷ്‌ക്കരിച്ച് പൊലീസ്. കര്‍ഷകരെ വാഹനമിടിച്ച് കൊന്നെന്ന കേസില്‍ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു. കൂട്ടുപ്രതി അങ്കിത് ദാസിനൊപ്പമാണ് ആശിഷ് മിശ്രയെ സംഭവസ്ഥലത്ത് എത്തിച്ചത്.

പ്രതികളുമായി പൊലീസ് കൊലപാതകം പുനരാവിഷ്‌ക്കരിച്ചു. പൊലീസ് വാഹങ്ങളുടെ സഹായത്തോടെയാണ് സംഭവം പുനരാവിഷ്‌ക്കരിച്ചത്.

ലഖിംപുര്‍ ഖേരി ആക്രമണവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷ് മിശ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 12 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൊഴികളിലെ വൈരുദ്ധ്യമാണ് ആശിഷ് മിശ്രയെ കുരുക്കിയത്. സംഭവ സമയം സ്ഥലത്തില്ലായിരുന്നുവെന്ന ആശിഷ് മിശ്രയുടെ വാദം മൊബൈല്‍ ടവര്‍ ലൊകേഷന്‍ റിപോര്‍ട് പൊളിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് തന്റെ ഡ്രൈവറല്ലെന്ന വാദവും തെറ്റായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. 

News, National, India, New Delhi, Police, Crime, Arrest, Lakhimpur Kheri violence: SIT takes Ashish Mishra to site to recreate crime scene


ലഖിംപൂര്‍ സംഭവം അപലപനീയമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബുധനാഴ്ച പ്രതികരിച്ചു. അന്വേഷണം ശരിയായ ദിശയില്‍ നടക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു. പാര്‍ടിയോ, പ്രധാനമന്ത്രിയോ മാത്രമല്ല ഇത്തരം സംഭവങ്ങളില്‍ രാജ്യമൊന്നാകെ പ്രതിരോധത്തിലാകുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, മകന്‍ അറസ്റ്റിലായതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്ക് സമ്മര്‍ദം ശക്തമാക്കുകയാണ് പ്രതിപക്ഷവും കര്‍ഷകരും. നീതി നടപ്പാക്കാന്‍ ആശിഷ് മിശ്രയുടെ അറസ്റ്റ് സഹായിക്കുമെന്ന് കര്‍ഷക മോര്‍ച പ്രതികരിച്ചു. ആശിഷ് മിശ്രയുടെ അറസ്റ്റ് പ്രതിപക്ഷ സമ്മര്‍ദത്തിന്റെ വിജയമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

Keywords: News, National, India, New Delhi, Police, Crime, Arrest, Lakhimpur Kheri violence: SIT takes Ashish Mishra to site to recreate crime scene

Post a Comment

أحدث أقدم