Follow KVARTHA on Google news Follow Us!
ad

'മകളുടെ മൃതദേഹം മാതാവ് ശുചിമുറിയില്‍ ഒളിപ്പിച്ചുവച്ചത് 5 വര്‍ഷം'; ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് 21 കാരനായ മകന്‍ വഴി, സംഭവം പുറത്തായതിന് പിന്നാലെ 60 കാരി അറസ്റ്റില്‍

Kuwait: Woman keeps girl's dead body in bathroom for 5 years#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കുവൈത് സിറ്റി: (www.kvartha.com 31.10.2021) മകളുടെ മൃതദേഹം അഞ്ച് വര്‍ഷത്തോളം വീട്ടിലെ ശുചിമുറിയില്‍ ഒളിപ്പിച്ചുവച്ചുവെന്ന സംഭവത്തില്‍ 60 കാരി അറസ്റ്റില്‍. കുവൈതിലെ സാല്‍മിയയിലാണ് സംഭവം. വിവരം പുറത്തുവന്നത് മകന്‍ വഴിയാണ്. 21 വയസുകാരനായ ഒരു യുവാവ് കഴിഞ്ഞ ദിവസം സാല്‍മിയ പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. 

പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന ഇയാള്‍ തന്റെ സഹോദരിയെ മാതാവ് 2016ല്‍ കൊലപ്പെടുത്തിയെന്നും ഫാമിലി അപാര്‍ട്‌മെന്റിലെ ശുചിമുറിയില്‍ മൃതദേഹം ഒളിപ്പിച്ചുവെന്നും പൊലീസിനോട് പറയുകയായിരുന്നു. ഇതനുസരിച്ച് പരിശോധനയ്ക്കായി വീട്ടിലെത്തിയ പൊലീസ് സംഘത്തെ പരാതിക്കാരനായ യുവാവിന്റെ സഹോദരനും മാതാവും ചേര്‍ന്ന് തടഞ്ഞു. എന്നാല്‍ പബ്ലിക് പ്രോസിക്യൂഷനില്‍ വാറണ്ടുമായെത്തിയ പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം വീട് പരിശോധിച്ചപ്പോള്‍, ഉപയോഗിക്കാതെ അടച്ചിട്ട ശുചിമുറിയില്‍ നിന്ന് അസ്ഥികൂടം കണ്ടെടുത്തു. 

News, World, International, Kuwait, Gulf, Crime, Police Station, Police, Mother, Dead Body, Kuwait: Woman keeps girl's dead body in bathroom for 5 years


മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടിയതോടെ മാതാവും പൊലീസിനെ തടഞ്ഞ മകനും അറസ്റ്റിലായി. ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. മൃതദേഹ അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. 

മകളെ താന്‍ മുറിയില്‍ പൂട്ടിയിട്ടിരുന്നെങ്കിലും കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും വീട്ടില്‍ നിന്ന് പുറത്തുപോകുന്നത് തടയാനും മര്യാദ പഠിപ്പിക്കാനുമാണ് മകളെ പൂട്ടിയിട്ടതെന്നും മാതാവ് മൊഴി നല്‍കി. മകള്‍ മരിച്ചതോടെ പ്രത്യാഘാതം ഭയന്ന് സംഭവം ആരോടും പറഞ്ഞില്ലെന്നാണ് ഇവരുടെ വാദം. 

അഞ്ച് വര്‍ഷം മുമ്പ് വിവാഹ ബന്ധം വേര്‍പെടുത്തിയ പിതാവിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളോടുള്ള ക്രൂരത കാരണമാണ് താന്‍ വിവാഹമോചനം തേടിയതെന്ന് മുന്‍ ഭര്‍ത്താവ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ച അന്വേഷണ സംഘം കുടുംബത്തിലെ മറ്റുള്ളവരുടെ മൊഴിയെടുക്കുകയാണ്.

Keywords: News, World, International, Kuwait, Gulf, Crime, Police Station, Police, Mother, Dead Body, Kuwait: Woman keeps girl's dead body in bathroom for 5 years

Post a Comment