Follow KVARTHA on Google news Follow Us!
ad

ടെന്‍ഡെര്‍ നടപടികള്‍ കൂടാതെ കുടുംബശ്രീക്ക് തയ്യല്‍ജോലി; സ്റ്റോര്‍ പര്‍ചേസ് വ്യവസ്ഥയില്‍ ഇളവ് വരുത്തിയതായി മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Business,Minister,Kerala,
തിരുവനന്തപുരം: (www.kvartha.com 12.10.2021) കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 19 അപ്പാരല്‍ പാര്‍കുകള്‍ക്കും ആയിരത്തോളം ചെറുകിട തയ്യല്‍ യൂനിറ്റുകള്‍ക്കും ടെന്‍ഡെര്‍ നടപടികള്‍ പാലിക്കാതെ തയ്യല്‍ സംബന്ധമായ തൊഴിലുകള്‍ ലഭ്യമാക്കുന്നതിന് സ്റ്റോര്‍ പര്‍ചേസ് മാന്വലിലെ ഖണ്ഡിക 9.23ല്‍ ഇളവുവരുത്തിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

Kudumbasree sewing work without tender procedures; Minister MV Govindan Master says that the store purchase system has been relaxed, Thiruvananthapuram, News, Business, Minister, Kerala

വിവിധ സര്‍കാര്‍ വകുപ്പുകള്‍, അര്‍ധസര്‍കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്വാശ്രയ സ്ഥാപനങ്ങള്‍ മുതലായവയില്‍ നിന്ന് കുടുംബശ്രീയുടെ അപ്പാരല്‍ പാര്‍കുകള്‍ക്കും തയ്യല്‍ യൂനിറ്റുകള്‍ക്കും 01-07-2022വരെ ഈ ഇളവ് ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.

നിയതമായ പ്രവര്‍ത്തന രീതി പിന്തുടരുന്നതിനും ദുരുപയോഗ സാധ്യത കുറക്കുന്നതിനും യൂനിറ്റുകളുടെ വലിപ്പമനുസരിച്ച് ഓരോ യൂണനിറ്റുകളും സ്വീകരിക്കാവുന്ന ഓര്‍ഡറുകളും അളവും ആ യൂനിറ്റുകള്‍ മുഖാന്തിരം നടപ്പിലാക്കുന്ന തയ്യല്‍ജോലികളുടെ നിരക്കുകളും കുടുംബശ്രീ മിഷന്‍ മുന്‍കൂട്ടി നിശ്ചയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Keywords:  Kudumbasree sewing work without tender procedures; Minister MV Govindan Master says that the store purchase system has been relaxed, Thiruvananthapuram, News, Business, Minister, Kerala.

إرسال تعليق