Follow KVARTHA on Google news Follow Us!
ad

പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kottayam,News,Rain,Warning,KSRTC,Kerala,Trending,
കോട്ടയം: (www.kvartha.com 16.10.2021) കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു സംഭവം. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു.

ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങുകയായിരുന്നു. ബസിന്റെ പകുതിയിലേറെ വരെ വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇവിടെ ഒരാള്‍ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്.

KSRTC bus carrying passengers sank, Kottayam, News, Rain, Warning, KSRTC, Kerala, Trending

അതേസമയം, ഈരാറ്റുപേട്ട പാലാ റോഡിലും വെള്ളംകയറി. പനയ്ക്കപ്പാലത്തും റോഡില്‍ വെള്ളംകയറി. ഇവിടെ ഗതാഗതം തടസപ്പെട്ടു. അമ്പാറ ദീപ്തി ഭാഗത്തും വെള്ളംകയറി.

കൂട്ടിക്കലില്‍ രക്ഷാ പ്രവര്‍ത്തനത്തിന് പൊലീസ് ഫയര്‍ഫോഴ്സിനെ നിയോഗിച്ചു. ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷപ്പെടുത്താനാണ് നീക്കം. പൂഞ്ഞാര്‍ തെക്കേക്കര ഇടമല സ്‌കൂളില്‍ ദുരിതാശ്വാസക്യാംപ് തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്.

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതിനിടെ കനത്തമഴയില്‍ മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്. ചോലത്തടത്ത് ഉരുള്‍ പൊട്ടി. അടുക്കം ഭാഗത്തും ഉരുള്‍ പൊട്ടിയതായി റിപോര്‍ടുണ്ട്. പനച്ചികപ്പാറ കാവും കടവ് പാലം വെള്ളത്തിനടിയിലായി. ഈരാറ്റുപേട്ട കടുവാമൂഴിയില്‍ മീനച്ചിലാറ്റില്‍ നിന്നും വെള്ളം റോഡിലേക്ക് കയറി. ഇതേത്തുടര്‍ന്ന് വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങള്‍ മാറ്റുകയാണ്.

തീക്കോയി ചാമപ്പാറയ്ക്ക് സമീപം വീടുകളിലും വെള്ളം കയറി. പിണ്ണാക്കനാട് ടൗണിന് സമീപം പാറത്തോട് റോഡും വെള്ളത്തിലായി. ഈരാറ്റുപേട്ട-പാലാ റോഡിലും വെള്ളം കയറി.

KSRTC bus carrying passengers sank, Kottayam, News, Rain, Warning, KSRTC, Kerala, Trending

Keywords: KSRTC bus carrying passengers sank, Kottayam, News, Rain, Warning, KSRTC, Kerala, Trending.

Post a Comment