Follow KVARTHA on Google news Follow Us!
ad

മധ്യവയസ്‌കനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kozhikode middle aged man found dead in a drainage#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com 31.10.2021) മധ്യവയസ്‌കനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓടോ റിക്ഷ ഡ്രൈവറായിരുന്ന പാലാഴി സ്വദേശി ശശീന്ദ്ര(58)നാണ് മരിച്ചത്. പാലാഴി പുഴമ്പ്രം റോഡില്‍ രാവിലെ ഏഴ് മണിയോടെയാണ് ഓടയ്ക്ക് അകത്ത് കാല്‍നട യാത്രക്കാര്‍ മൃതദേഹം കണ്ടെത്തിയത്. സമീപപ്രദേശത്ത് തന്നെ താമസിക്കുന്ന കൈപ്രം ശശീന്ദ്രന്റെ മൃതദേഹമാണെന്ന് തിരിച്ചറിയുകയായിരുന്നു. 

രാത്രി മുതല്‍ കാണാതായ ഇയാള്‍ക്കായി ബന്ധുക്കള്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ആറുമാസത്തിനിടെ ഇതേ ഓടയില്‍ വീണ് പരിക്കേറ്റുള്ള രണ്ടാമത്തെ മരണമാണിത്. ഒളവണ്ണ പഞ്ചായത്തിന്റെ പരിധിയിലുള്ളതാണ് സ്ഥലം. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഓട സ്ലാബിട്ട് മൂടാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

News, Kerala, State, Kozhikode, Dead Body, Death, Auto Driver, Police, Case, Kozhikode middle aged man found dead in a drainage


ഓട മൂടണമെന്നും കൈവരിയും തെരുവ് വിളക്കം സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. സംഭവത്തില്‍ പന്തീരാങ്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. 

Keywords: News, Kerala, State, Kozhikode, Dead Body, Death, Auto Driver, Police, Case, Kozhikode middle aged man found dead in a drainage

Post a Comment