Follow KVARTHA on Google news Follow Us!
ad

പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ സത്യജിത് അന്തരിച്ചു

Kannada famous Actor Satyajit dies#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബെംഗ്‌ളൂറു: (www.kvartha.com 10.10.2021) പ്രശസ്ത കന്നഡ നടന്‍ സത്യജിത്(72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സമീപകാലത്തായി ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് നഗരത്തിലെ ബൗറിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.  

മുന്‍നിര നായകന്‍മാരോടൊപ്പം 650 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയിലെത്തുന്നതിന് മുമ്പ് കെ എസ് ആര്‍ ടി സിയില്‍ ഡ്രൈവര്‍ ആയിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെയാണ് താരം സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. ബോളിവുഡില്‍ നാനാ പടേക്കറിന്റെ ആങ്കുഷില്‍ വില്ലന്‍ വേഷം ചെയ്തിട്ടുണ്ട്. 

News, National, India, Death, Actor, Cine Actor, Cinema, Entertainment, Bollywood, Sandalwood, Kannada famous Actor Satyajit dies


പുത്‌നാന്‍ജ, ശിവ മെച്ചി ഡ കണ്ണപ്പ, ചൈത്രഡ പ്രേമാഞ്ജലി, ആപത് മിത്ര എന്നീ സൂപെര്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രിയങ്ക ഉപേന്ദ്രയുടെ സെകന്‍ഡ് ഹാഫ് (2018) ആണ് അവസാനം അഭിനയിച്ച ചിത്രം.

Keywords: News, National, India, Death, Actor, Cine Actor, Cinema, Entertainment, Bollywood, Sandalwood, Kannada famous Actor Satyajit dies

Post a Comment