Follow KVARTHA on Google news Follow Us!
ad

കക്കി ഡാമിന്റെ 2 ഷടെറുകള്‍ തുറന്നു; അച്ചന്‍കോവിലാറിലും, പമ്പയിലും ജലനിരപ്പ് അപകട നിലക്കും മുകളിലാണെന്ന് മന്ത്രി

Kakki dam opened#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പത്തനംതിട്ട: (www.kvartha.com 18.10.2021) കക്കി ഡാമിന്റെ 2 ഷടെറുകള്‍ തുറന്നു. 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെയാണ് ഉയര്‍ത്തിയിട്ടുള്ളത്. വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തില്‍ രാവിലെ 11 മണിയോടെയാണ് ഡാം തുറന്നത്. ഡാമില്‍ നിലവിലെ ജലനിരപ്പ് 983.5 അടിയാണ്. പരമാവധി 986.33 അടിയാണ് ഇവിടുത്തെ സംഭരണശേഷി. 

കക്കി ഡാം തുറന്നതിനാല്‍ പമ്പയില്‍ 15 സെ.മീ ജലനിരപ്പ് ഉയരും. അച്ചന്‍കോവിലാറിലും, മണിമലയാറിലും, പമ്പയിലും അപകട നിലക്കും മുകളിലാണ് ജലനിരപ്പെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്  പറഞ്ഞു. കൃത്യമായി അവലോകന നടത്തിയ ശേഷമാണ് കക്കി ഡാം തുറക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പത്തനംതിട്ട കളക്ട്രേറ്റില്‍ അവലോകന യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. യോഗത്തില്‍ റെവന്യൂ വകുപ്പ് മന്ത്രി കെ രാജനും പങ്കെടുത്തു. ജില്ലയുടെ പൊതുസ്ഥിതി യോഗത്തില്‍ വിലയിരുത്തി. 
News, Kerala, State, Pathanamthitta, Rain, Technology, Dam, Health Minister, Kakki dam opened



പമ്പയാറിലും കക്കാട്ടാറിലും ഉച്ചയോടെ ജലനിരപ്പ് ഒന്നരയടി വരെ ഉയരും. റാന്നിയില്‍ അഞ്ച് മണിക്കൂറിനകവും കോഴഞ്ചേരിയില്‍ 11 മണിക്കൂറിനകവും ചെങ്ങന്നൂരില്‍ 15 മണിക്കൂറിനകവും വെള്ളമെത്തും. കുട്ടനാട്ടില്‍ ചൊവ്വാഴ്ച രാവിലെ വെള്ളമെത്തും. 

ജലനിരപ്പ് ഉയര്‍ന്നതോടെ തൃശൂര്‍ ഷോളയാര്‍ ഡാമിന്റെ ഷടെറുകളും ഉയര്‍ത്തി. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഡാമില്‍ ചുവപ്പ് അലേര്‍ട് പ്രഖ്യാപിച്ചു. സെക്കന്‍ഡില്‍ 24.47 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവില്‍ 2662.8 അടിയാണ് ഷോളയാര്‍ ഡാമിന്റെ ജലനിരപ്പ്. 2663 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 

ഇടുക്കി അണക്കെട്ടില്‍ നിലവില്‍ ഓറഞ്ച് അലേര്‍ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയില്‍ നിലവിലെ ജലനിരപ്പ് 2396.86 അടിയാണ്. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 92.8 ശതമാനം വെള്ളമാണുള്ളത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 133 അടിയിലെത്തി 142 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി.

ആനത്തോട് ഡാമും തുറന്നു. 60 സെന്റി മീറ്റര്‍ ഉയരത്തിലാണ് ഷടെറുകള്‍ തുറന്നത്. പമ്പാനദിയില്‍ ജലനിരപ്പ് നേരിയ തോതില്‍ ഉയരും. ഇരുകരകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്ഥിതി ഗുരുതരമാകില്ല.

Keywords: News, Kerala, State, Pathanamthitta, Rain, Technology, Dam, Health Minister, Kakki dam opened

Post a Comment