Follow KVARTHA on Google news Follow Us!
ad

ഇസ്രാഈലിൽ നിർബന്ധിത സൈനിക സേവനത്തിന് തയ്യാറാകാത്തവരുടെ എണ്ണം വർധിക്കുന്നു; വിസമ്മതിച്ചതിന് വനിത മൂന്നാം തവണയും ജയിലിലായി

Israeli woman jailed three times for refusing to join the army#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ടെൽ അവീവ്: (www.kvartha.com 31.10.2021) സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചതിന് ഇസ്രാഈൽ വനിത മൂന്നാം തവണയും ജയിലിലായി. ശഹർ പെരെറ്റ്‌സ് ആണ് ജയിലിലടയ്ക്കപ്പെട്ടത്. യുകെയിലുള്ള മറ്റൊരു ഇസ്രാഈലി യുവാവ്, സൈന്യത്തിൽ ചേരാത്തതിനാൽ ജയിലടയ്ക്കപ്പെടുമെന്നതിനാൽ യുകെയിൽ തന്നെ തുടരാൻ അധികൃതരോട് ആവശ്യപ്പെട്ടതായും ബിബിസി റിപോർട് ചെയ്യുന്നു.

   
Israel, News, Army, Jail, UK, Palestine, Report, Women, Israeli woman jailed three times for refusing to join the army.



1949-ലെ സെക്യൂരിറ്റി സർവീസ് നിയമം അനുസരിച്ച് ഇസ്രാഈലില്‍ 18 വയസ് തികയുന്ന ജൂത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാണ്. പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ മൂന്ന് വര്‍ഷവും സ്ത്രീകള്‍ ഒന്നര വര്‍ഷവുമാണ് സൈനിക സേവനം ചെയ്യേണ്ടത്. ഇതിന് തയ്യാറാകാത്തവരെ 'ബോധപൂര്‍വം എതിര്‍ക്കുന്നവര്‍' എന്നാണ് അറിയപ്പെടുന്നത്.

ഇങ്ങനെ നിര്‍ബന്ധിത സൈനിക സേവനത്തിന് തയ്യാറാകാത്തതിനാൽ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്നവർ അനവധിയാണ്. ഇസ്രാഈലിന്റെ പലസ്തീന്‍ വിരുദ്ധ നിലപാട് തുടങ്ങി പ്രത്യശാസ്ത്രപരമായ കാരണങ്ങളാലും നിർബന്ധിത സൈനിക സേവനത്തെ എതിർക്കുന്നവരുമുണ്ട്. സൈനിക സേവനത്തിന് വിസമ്മതിക്കുന്നവരുടെ എണ്ണം ഇസ്രാഈലില്‍ വര്‍ധിക്കുന്നതായാണ് റിപോർടുകൾ വ്യക്തമാക്കുന്നത്. പുരുഷന്‍മാര്‍ക്ക് ഉള്ളത് പോലെ തന്നെ അതി കഠിനമായ പരിശീലന മുറകളാണ് വനിതാ പട്ടാളക്കാര്‍ക്കും ഉള്ളത്.

Keywords: Israel, News, Army, Jail, UK, Palestine, Report, Women, Israeli woman jailed three times for refusing to join the army.
< !- START disable copy paste -->

Post a Comment