Follow KVARTHA on Google news Follow Us!
ad

ഐപിഎല്‍ 2021: കോലിപ്പടയെ നേരിടാന്‍ ഡെല്‍ഹി കാപിറ്റല്‍സ്

IPL-2021- Royal Challengers Bangalore will take on Delhi Capitals #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com 08.10.2021) ഐപിഎലില്‍ ശക്തന്മാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഡെല്‍ഹി കാപിറ്റല്‍സിന്റെ എതിരാളികള്‍ മൂന്നാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. മത്സരം ഇന്‍ഡ്യന്‍ സമയം വൈകിട്ട് 7.30ന് ദുബൈയില്‍. പ്ലേഓഫ് ഉറപ്പിച്ച ഇരുവര്‍ക്കും ലീഗിലെ അവസാന മത്സരം വിജയിച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

അവസാന മത്സരം കരുത്തരായ ചെന്നൈയെ മറികടന്നാണ് ഡെല്‍ഹിയുടെ വരവ്. എന്നല്‍ ബാംഗ്ലൂരാകട്ടെ ഹൈദരാബാദിനോട് തോറ്റുള്ള വരവും. ഈ സീസണില്‍ ഡെല്‍ഹിയോളം സന്തുലിതമായ മറ്റൊരു ടീമില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും പ്രതിഭാധാരാളിത്തമുള്ള ടീമാണ് പന്തിന്റെത്.

ധവാന്‍-പൃഥ്വി സഖ്യത്തിന്റെ തുടക്കവും കഗിസോ റബാഡ,ആന്റിച് നോര്‍ട്ജെ, ആവേശ് ഖാന്‍ എന്നിവരടങ്ങുന്ന പേസ് ആക്രമണവുമാണ് ടീമിന്റെ കരുത്ത്. അശ്വിനും അക്‌സര്‍ പട്ടേലും സാഹചര്യത്തിനനുസരിച്ച് മികവ് കാട്ടുന്നു. ശ്രേയസ് അയ്യരും പന്തും ഷിംറോണ്‍ ഹെറ്റ്മയറും കൂടിച്ചേരുമ്പോള്‍ എതിര്‍ ടീമിനു കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല.

Delhi, Virat Kohli, Royal Challengers, News, Dubai, Chennai Super Kings, Hyderabad, Sports,


ബാംഗ്ലൂരിന് പ്ലേഓഫിന് മുമ്പ് ആത്മവിശ്വാസത്തിലാവാന്‍ വിജയം അനിവാര്യം. ദേവ്ദത്ത് പടിക്കലിനെ ഏറെ ആശ്രയിക്കേണ്ടിവരുന്നതാണ് ബാറ്റിങ്ങില്‍ ബാംഗ്ലൂരിന്റെ സമ്മര്‍ദം. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ മിന്നും ഫോം ടീമിനു ആശ്വാസം പകരുന്നു. സീസണിലെ വികെറ്റ് വേട്ടക്കാരില്‍ മുന്നിലുള്ള ഹര്‍ഷല്‍ പട്ടേലിനൊപ്പം മുഹമ്മദ് സിറാജും യുസ്‌വേന്ദ്ര ചഹലും ചേരുമ്പോള്‍ ബൗളിങ് നിര ശക്തമാണ്.

ബാംഗ്ലൂര്‍-ഡെല്‍ഹി പരസ്പരം 27 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂര്‍ 16-ല്‍ വിജയിച്ചു. 10 കളികളില്‍ ഡെല്‍ഹിയും.

Keywords: Delhi, Virat Kohli, Royal Challengers, News, Dubai, Chennai Super Kings, Hyderabad, Sports, IPL-2021- Royal Challengers Bangalore will take on Delhi Capitals.


Post a Comment