സംസ്ഥാനത്തെ 2 ജില്ലകളില്‍ വെള്ളിയാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യത; വ്യാഴാഴ്ച രാത്രി തന്നെ സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം:  (www.kvartha.com 14.10.2021)  സംസ്ഥാനത്തെ രണ്ടു ജില്ലകളില്‍ വെള്ളിയാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യത. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നല്‍കിയിരുന്ന ഓറന്‍ജ് അലേര്‍ട് പിന്‍വലിക്കുകയും ചെയ്തു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ വെള്ളിയാഴ്ച യെലോ അലേര്‍ടുണ്ട്. വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ കേരളത്തില്‍ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

അറബിക്കടലിലും ബംഗാള്‍ ഉള്‍കടലിലും രൂപമെടുത്ത ന്യൂനമര്‍ദങ്ങള്‍ തെക്കേ ഇന്‍ഡ്യയിലാകെ മഴയ്ക്ക് ഇടയാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കേരള, ലക്ഷദ്വീപ് തീരത്തുനിന്ന് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പുമുണ്ട്. വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനാണ് സാധ്യത.

Heavy rains to continue in Kerala: Orange alert issued for six northern districts, Thiruvananthapuram, News, Rain, Warning, Trending, Kerala


Keywords: Heavy rains to continue in Kerala: Orange alert issued for six northern districts, Thiruvananthapuram, News, Rain, Warning, Trending, Kerala.

Post a Comment

أحدث أقدم