Follow KVARTHA on Google news Follow Us!
ad

നെടുമ്പാശേരി വിമാനത്താവളത്തില്‍ 2.5 കോടി വിലമതിക്കുന്ന സ്വര്‍ണം പിടികൂടി; 7 പേര്‍ പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടരക്കോടി രൂപ വിലമതിക്കുന്ന അഞ്ചരക്കിലോ Kochi, News, Kerala, Gold, Seized, Crime, Custody, Arrest, Airport
കൊച്ചി: (www.kvartha.com 31.10.2021) നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടരക്കോടി രൂപ വിലമതിക്കുന്ന അഞ്ചരക്കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ഏഴുപേരെ പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ വിമാനങ്ങളില്‍ എത്തിയവരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ വാസന്ത കേശന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്.

ദുബൈ, അബൂദബി, സഊദി എന്നിവിടങ്ങളില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നത്. വടക്കന്‍ ജില്ലകളിലെ ചില ജ്വല്ലറികളിലേക്കാണ് സ്വര്‍ണം കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്. 

Kochi, News, Kerala, Gold, Seized, Crime, Custody, Arrest, Airport, Gold seized from Nedumbassery airport; 7 arrested

Keywords: Kochi, News, Kerala, Gold, Seized, Crime, Custody, Arrest, Airport, Gold seized from Nedumbassery airport; 7 arrested

Post a Comment