തായ് വാനിലെ കെട്ടിടത്തില്‍ തീപിടിത്തം; മരിച്ചവരുടെ എണ്ണം 46 ആയി, നിരവധി പേര്‍ക്ക് പരിക്ക്

തായ്‌പേയ് സിറ്റി: (www.kvartha.com 14.10.2021) തെക്കന്‍ തായ് വാനില്‍ 13 നിലകളുള്ള കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 46 ആയി. പ്രാദേശിക ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച അറിയിച്ചതനുസരിച്ച് 41 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച പുലര്‍ചെ മൂന്ന് മണിയോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്. ഇപ്പോഴും തെരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ ഏറെ പടര്‍ന്ന ശേഷമാണ് അഗ്നിശമന സേനയുടെ ശ്രദ്ധയില്‍പെട്ടതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. പുലര്‍ചെ മൂന്ന് മണിയോടെ വന്‍ പൊട്ടിത്തെറി കേട്ടതായി ദൃക്സാക്ഷികള്‍ തായ് വാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

News, World, Fire, Accident, Death, Injured, Fire leaves 46 dead, more injured in southern Taiwan

തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടം പൂര്‍ണമായും നശിച്ചു. കെട്ടിടത്തിന് ഏകദേശം 40 വര്‍ഷം പഴക്കമുണ്ട്. താഴത്തെ നിലകളില്‍ കടകളും മുകളില്‍ അപാര്‍ടുമെന്റുകളുമാണ് ഉണ്ടായിരുന്നത്. 

Keywords: News, World, Fire, Accident, Death, Injured, Fire leaves 46 dead, more injured in southern Taiwan

Post a Comment

أحدث أقدم