കുവൈത് സിറ്റി: (www.kvartha.com 13.10.2021) സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ ക്ലിപിലൂടെ അഭിഭാഷകനെ അപമാനിച്ചെന്ന പരാതിയില്‍ കുവൈതിലെ പ്രമുഖ ആര്‍ടിസ്റ്റിന് പിഴ ശിക്ഷ. ആര്‍ടിസ്റ്റ് ഖാലിദ് അല്‍ മുല്ലയ്ക്ക് ആണ് പിഴയിട്ടത്. 3000 ദിനാര്‍ ആണ് പിഴ ശിക്ഷ വിധിച്ചത്.
സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ക്ലിപിലൂടെ തന്നെ അപമാനിച്ചെന്ന് കാണിച്ച് ഒരു അഭിഭാഷകന്‍, അല്‍ മുല്ലയ്‌ക്കെതിരെ പബ്ലിക് പ്രോസിക്യൂഷനെ സമീപിക്കുകയായിരുന്നു. ഒരു ടെലിവിഷന്‍ പ്രോഗ്രാമില്‍ ആലപിച്ച ഗാനത്തിലൂടെ രാജ്യത്തെ നിയമ സംവിധാനത്തെയും അല്‍ മുല്ല അപമാനിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
തന്റെ അഭിമാനം സംരക്ഷിക്കാനും നിയമ സംവിധാനത്തെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്ന പ്രവണതയ്ക്ക് അറുതി വരുത്താനുമാണ് ഇത്തരമൊരു നിയമനടപടിയ്ക്ക് മുതിരുന്നതെന്ന് അഭിഭാഷകന്‍ പറഞ്ഞു. കേസ് പരിഗണിച്ച അപീല്‍ കോടതി ഖാലിദ് അല്‍ മുല്ലയ്ക്ക് 3000 ദിനാര്‍ പിഴ വിധിക്കുകയായിരുന്നു.
Post a Comment