Follow KVARTHA on Google news Follow Us!
ad

ഈ ആഴ്ച ഇത് രണ്ടാം തവണ; ഫേസ്ബുകിനും ഇന്‍സ്റ്റഗ്രാമിനും വീണ്ടും തടസം നേരിട്ടു, പ്രശ്‌നം പരിഹരിച്ചതിന് പിന്നാലെ ക്ഷമ ചോദിച്ച് കമ്പനി

Facebook, WhatsApp, Instagram suffer another outage, second this week, due to 'faulty configuration change'#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത

ന്യൂഡെല്‍ഹി: (www.kvartha.com 09.10.2021) സമൂഹമാധ്യമങ്ങളായ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ് എന്നിവയുടെ സേവനങ്ങളില്‍ കഴിഞ്ഞദിവസം വീണ്ടും തടസ്സം നേരിട്ടെന്ന് സ്ഥിരീകരിച്ച് കമ്പനി. പ്രശ്‌നം പരിഹരിച്ചതിന് പിന്നാലെ കമ്പനി
ക്ഷമ ചോദിച്ചു. 

വെള്ളിയാഴ്ച രണ്ടുമണിക്കൂറാണ് ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ തടസം നേരിട്ടത്. ഈ ആഴ്ച ഇതു രണ്ടാം തവണയാണ് ആപ്പുകളുടെ പ്രവര്‍ത്തനം നിലച്ചത്. കോണ്‍ഫിഗറേഷനിലുണ്ടായ മാറ്റമാണ് പ്രശ്‌നത്തിന് കാരണമെന്നും ഇതു പരിഹരിച്ചെന്നും പറഞ്ഞ ഫേസ്ബുക്, ഉപയോക്താക്കളോട് ക്ഷമ ചോദിച്ചതായി അറിയിച്ചു.

News, National, India, New Delhi, Instagram, Social Media, Facebook, Technology, Business, Finance, Facebook, WhatsApp, Instagram suffer another outage, second this week, due to 'faulty configuration change'




തിങ്കളാഴ്ച ആറേഴ് മണിക്കൂറോളമാണ് സേവനം തടസപ്പെട്ടത്. ഇതേതുടര്‍ന്ന് ഓഹരിയിലുണ്ടായ കനത്ത ഇടിവില്‍ ഫേസ്ബുക് ഉടമ മാര്‍ക് സകര്‍ബര്‍ഗിന് 52,000 കോടിയോളം രൂപ നഷ്ടമായിരുന്നു.

Keywords: News, National, India, New Delhi, Instagram, Social Media, Facebook, Technology, Business, Finance, Facebook, WhatsApp, Instagram suffer another outage, second this week, due to 'faulty configuration change'

إرسال تعليق