ചൈനയെ പിടിച്ചു കുലുക്കി വീണ്ടും കോവിഡ് പടരുന്നു; തുടർചയായ അഞ്ചാം ദിവസവും രോഗബാധ; കർശന നിയന്ത്രണങ്ങൾ

ബീജിംഗ്: (www.kvartha.com 22.10.2021) ചൈനയെ പിടിച്ചു കുലുക്കി വീണ്ടും കോവിഡ് പടരുന്നു. തുടർചയായ അഞ്ചാം ദിവസവും രാജ്യത്ത് പുതിയ കേസുകളുടെ വർധനവ് റിപോർട് ചെയ്‌തു. ബീജിംഗിലെ നാല് പോസിറ്റീവ് കേസുകൾ ഉൾപെടെ 32 കൊറോണ വൈറസ് കേസുകളാണ് ചൈനയിൽ വെള്ളിയാഴ്ച റിപോർട് ചെയ്തത്.
 
Covid is spreading again in China

ഇതോടെ രാജ്യത്തിന്റെ വടക്കന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം ഏര്‍പെടുത്തി. ലാൻഷോ ഉൾപെടെയുള്ള നഗരങ്ങളിൽ ലോക്​ഡൗൺ ഏർപെടുത്തി. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും സ്കൂളുകൾക്ക്​ അവധി പ്രഖ്യാപിക്കുകയും ചെയ്​തു. ചില പ്രദേശങ്ങളിൽ ആളുകളോട് അവരുടെ വീടുകളിൽ തന്നെ തുടരാൻ നിർദേശം നൽകിയിട്ടുമുണ്ട്.

പുതിയ രോഗവ്യാപനത്തിന് കാരണം വിനോദസഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന വൃദ്ധ ദമ്പതികളുമായി ബന്ധപ്പെട്ടാണെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ വിനോദ സഞ്ചാരത്തിന് നല്‍കിയ ഇളവ് റദ്ദാക്കിയിരിക്കുകയാണ്. നിലവിൽ 518 പേർക്ക്​ രോഗമുള്ളതായി വേൾഡോമീറ്റർ റിപോർട്​ ചെയ്​തു.

Keywords: World, News, China, COVID-19, Corona, Top-Headlines, Cases, Report, Covid is spreading again in China.
< !- START disable copy paste -->

Post a Comment

أحدث أقدم