Follow KVARTHA on Google news Follow Us!
ad

യു എ ഇയില്‍ കോവിഡ് രോഗികളുടെ എണ്ണം 94, രോഗമുക്തി നേടിയത് 123 പേര്‍, മരണം 1

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, Abu Dhabi,News,Health,Health and Fitness,COVID-19,Gulf,World,
അബൂദബി: (www.kvartha.com 24.10.2021) യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്19 ബാധിതരായത് 100 ല്‍ താഴെപേര്‍ മാത്രം. 94 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 123 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഒരു മരണമാണ് റിപോര്‍ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ മരണം 2130 ആയി. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ആകെ രോഗികള്‍: 7,39,284. രോഗമുക്തി നേടിയവര്‍: 7,33,250. ചികിത്സയിലുള്ളവര്‍: 3,904. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും വാക്‌സിനേഷന്‍ വ്യാപകമായി നടന്നുവരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

ആകെ കോവിഡ്19 പരിശോധനകള്‍ 91 ദശലക്ഷം

രാജ്യത്ത് 2,30,026 പുതിയ കോവിഡ് പിസിആര്‍ പരിശോധനകള്‍ നടത്തിയതോടെ ആകെ പരിശോധന 91 ദശലക്ഷം ആയതായി അധികൃതര്‍ പറഞ്ഞു.

Coronavirus: UAE reports 94 Covid-19 cases, 123 recoveries, 1 death, Abu Dhabi, News, Health, Health and Fitness, COVID-19, Gulf, World


മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം

കോവിഡ്19 പ്രോടോകോള്‍ പിന്തുടരുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ദുബൈ കണ്‍സ്യൂമര്‍ ആപ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights(dot)ae വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ വിവരം അധികൃതരെ അറിയിക്കണമെന്നും വ്യക്തമാക്കി.

Keywords: Coronavirus: UAE reports 94 Covid-19 cases, 123 recoveries, 1 death, Abu Dhabi, News, Health, Health and Fitness, COVID-19, Gulf, World.

Post a Comment