ട്യൂഷന്‍ ക്ലാസിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; അധ്യാപകന്‍ അറസ്റ്റില്‍

കൊല്‍കത: (www.kvartha.com 10.10.2021) ട്യൂഷന്‍ ക്ലാസിനിടെ 16കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. 40കാരനായ ബയോളജി അധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്ത എക്പാല്‍ബോറ പ്രദേശത്താണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

    
Kolkata, News, National, Case, Arrest, Arrested, Student, Teacher, Molestation, Crime, Complaint that student molested during tuition class; Teacher arrested


പരീക്ഷക്ക് മുന്നോടിയായാണ് പെണ്‍കുട്ടി അധ്യാപകന്റെ വീട്ടില്‍ ബയോളജി ക്ലാസിന് പോയത്. മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി രഹസ്യമൊഴി നല്‍കി. പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ അധ്യാപകന്‍ ബലം പ്രയോഗിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.Keywords: Kolkata, News, National, Case, Arrest, Arrested, Student, Teacher, Molestation, Crime, Complaint that student molested during tuition class; Teacher arrested

Post a Comment

Previous Post Next Post