നടിയെ ആക്രമിച്ചെന്ന കേസ്; ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി


കൊച്ചി: (www.kvartha.com 14.10.2021) നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി. കേസിലെ നിര്‍ണായക സാക്ഷിയായ അപ്പുണ്ണിയാണ് കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്. കൂറുമാറിയതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഇയാളെ ബുധനാഴ്ച ക്രോസ് വിസ്താരം നടത്തി. 

കഴിഞ്ഞയാഴ്ച തുടങ്ങിയ സാക്ഷി വിസ്താരം ശനിയാഴ്ച തുടരും. കേസില്‍ ഇതുവരെ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി. 2017 ഫെബ്രുവരിയില്‍ നെടുമ്പാശേരിക്ക് സമീപം അത്താണിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിനുള്ളില്‍ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

News, Kerala, State, Kochi, Entertainment, Case, Supreme Court of India, Dileep, Actor, Actress, Case, Molestation, Case of assault on actress; Dileep's driver turned around
നടന്‍ ദിലീപ് അടക്കം ഒന്‍പത് പ്രതികളുടെ വിസ്താരമാണ് അവസാന ഘട്ടത്തില്‍ എത്തിയത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസില്‍ നടി കാവ്യ മാധവന്റെ പ്രോസിക്യൂഷന്‍ ഭാഗം ക്രോസ് വിസ്താരം പൂര്‍ത്തിയായിരുന്നു. അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന്‍ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണ് കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പെടുത്തിയത്. സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ ക്യാംപ് നടന്ന ഹോടെലില്‍വച്ച് നടിയും ദിലീപും തമ്മില്‍ വാക്കുതര്‍കമുണ്ടായപ്പോള്‍ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു. 

നടിയെ ആക്രമിച്ചെന്ന കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറുമാസത്തെ സമയം കൂടി നീട്ടി നല്‍കിയിരുന്നു.

Keywords: News, Kerala, State, Kochi, Entertainment, Case, Supreme Court of India, Dileep, Actor, Actress, Case, Molestation, Case of assault on actress; Dileep's driver turned around

Post a Comment

Previous Post Next Post