Follow KVARTHA on Google news Follow Us!
ad

കരമനയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം നാലാം ദിവസം ഫയര്‍ഫോഴ്‌സ് കണ്ടെടുത്തു

Body of a missing youth found in Karamanayar#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

നേമം: (www.kvartha.com 31.10.2021) ആറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കരമനയാറ്റില്‍ കാണാതായ കരമന കരുമം പാറവിളവീട്ടില്‍ നാഗപ്പന്റെ മകന്‍ എന്‍ സുനില്‍കുമാറി(38)ന്റെ മൃതദേഹമാണ് തിരച്ചിലിനൊടുവില്‍ നാലാം ദിവസം ഫയര്‍ഫോഴ്‌സ് കണ്ടെടുത്തത്. 

ഫോര്‍ട് സ്‌റ്റേഷന്‍ പരിധിയില്‍ കരമനയാര്‍ ഒഴുകുന്ന മുട്ടാറിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. അലുമിനിയം ഫാബ്രികേഷന്‍ തൊഴിലാളിയായിരുന്നു സുനില്‍കുമാര്‍. മൃതദേഹം തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. 

News, Kerala, State, Thiruvananthapuram, Dead Body, Death, Police, Obituary, Body of a missing youth found in Karamanayar


ഒക്ടോബര്‍ 26ന് രാവിലെ ഏഴ് മണിക്ക് കരമനയാര്‍ ഒഴുകുന്ന കുന്നിക്കടവില്‍ നിന്ന് യുവാവ് ആറ്റിലേക്ക് ചാടുകയായിരുന്നു. ഇയാള്‍ കരമനയാറ്റിലേക്ക് ചാടുന്നതിന് ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 

Keywords: News, Kerala, State, Thiruvananthapuram, Dead Body, Death, Police, Obituary, Body of a missing youth found in Karamanayar

Post a Comment