Follow KVARTHA on Google news Follow Us!
ad

ബാങ്ക് ഡെപ്യൂടി മാനജരെ മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് നിന്ന് കണ്ടെത്തിയ കുറിപ്പിൽ പൊലീസുകാരുടെ പേരുള്ളതായി സൂചന; നീതി തേടി ട്വിറ്ററിൽ ക്യാംപയിൻ

Bank deputy manager found dead#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അയോധ്യ: (www.kvartha.com 31.10.2021) ബാങ്ക് ഡെപ്യൂടി മാനജരെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബ് നാഷനൽ ബാങ്ക് ഫൈസാബാദ് സഹൻഗൻജ് ശാഖ ഡെപ്യൂടി മാനജർ ശ്രാദ്ധ ഗുപ്ത(32) യാണ് മരിച്ചത്. അവിവാഹിതയായ ഗുപ്ത ലഖ്‌നൗവിലെ രാജാജിപുരം സ്വദേശിയാണ്. വാടക വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.

  
Uttar Pradesh, Ayodhya, News, Death, Bank, Letter, Police, Top-Headlines, Crime, Bank deputy manager found dead.



ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ പാല്‍ക്കാരനാണ് യുവതിയെ കാണാത്തതിന് തുടര്‍ന്ന് മറ്റുള്ളവരെ വിവരമറിയിച്ചത്. പിന്നീട് ജനല്‍വഴി നോക്കിയപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ്, പരിശോധനയിൽ സമീപത്ത് നിന്ന് യുവതിയുടേതെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ രണ്ട് പൊലിസുകാരുടെ പേരുണ്ടെന്നാണ് സൂചന. വിഷയം അന്വേഷണത്തിലാണെന്ന് അയോധ്യ സീനിയർ പൊലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു.

2015ൽ ബാങ്കിൽ ക്ലർകായി ജോലിയിൽ പ്രവേശിച്ച ശ്രദ്ധ ഗുപ്ത പരീക്ഷകളിൽ വിജയിച്ച് സ്ഥാനക്കയറ്റം നേടുകയായിരുന്നു. 2018 മുതൽ ഫൈസാബാദിൽ നിയമിച്ചു. 2018 മുതല്‍ ഫൈസാബാദിലാണ് ജോലിചെയ്തുവരുന്നത്.

അതേസമയം സംഭവത്തിൽ നീതി ലഭ്യക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ ക്യാമ്പയിന്‍ നടക്കുകയാണ്. #Justice for Shraddha എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ്ങിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. 'അയോധ്യയിലെ വനിതാ പിഎൻബി ജീവനക്കാരി തന്റെ ആത്മഹത്യാ കുറിപ്പിൽ പൊലീസുകാർക്കെതിരെ നേരിട്ട് കുറ്റപ്പെടുത്തിയത് ഉത്തർപ്രദേശിലെ ക്രമസമാധാന നിലയെക്കുറിച്ചുള്ള യാഥാർഥ്യമാണ് വ്യക്തമാക്കുന്നത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ പേര് പോലും ഉയർന്നുവരുന്നത് വളരെ ഗുരുതരമായ വിഷയമാണ്. ഉയർന്ന തലത്തിലുള്ള ജുഡീഷ്യൽ അന്വേഷണം വേണം'- അദ്ദേഹം ട്വീറ്റ് ചെയ്തു.


Keywords: Uttar Pradesh, Ayodhya, News, Death, Bank, Letter, Police, Top-Headlines, Crime, Bank deputy manager found dead.


< !- START disable copy paste -->

Post a Comment