Follow KVARTHA on Google news Follow Us!
ad

അങ്കമാലിയില്‍ നടുറോഡില്‍ യുവാവിന് വെട്ടേറ്റു; പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

അങ്കമാലി കാഞ്ഞൂരില്‍ നടുറോഡില്‍ യുവാവിന് വെട്ടേറ്റു Ernakulam, News, Kerala, Attack, Injured, Police, Crime, bike, hospital
എറണാകുളം: (www.kvartha.com 21.10.2021) അങ്കമാലി കാഞ്ഞൂരില്‍ നടുറോഡില്‍ യുവാവിന് വെട്ടേറ്റു. പുതിയേടം തിരുനാരായണപുരം സ്വദേശി റെജിക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കാഞ്ഞൂര്‍ പുതിയേടത്താണ് സംഭവം. റെജിയെ ബൈകില്‍ എത്തിയ രണ്ടംഗ സംഘം നടുറോട്ടില്‍ വെട്ടി വീഴ്ത്തുകയായിരുന്നു. 

ബൈക്കില്‍ നിന്ന് തെറിച്ചുവീണ റെജിയെ അക്രമികള്‍ തുരുതുരാ വെട്ടി. നാട്ടുകാര്‍ ഓടിയെത്തിയതോടെ അക്രമികള്‍ സ്ഥലത്തുനിന്ന് ബൈകില്‍ രക്ഷപെട്ടതായും പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

Ernakulam, News, Kerala, Attack, Injured, Police, Crime, bike, hospital, Attack against man in Angamaly

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ റെജിയെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റോഡരുകിലെ സിസിടിവി ക്യാമറയില്‍ ആക്രമണത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. 

Keywords: Ernakulam, News, Kerala, Attack, Injured, Police, Crime, bike, hospital, Attack against man in Angamaly

إرسال تعليق