Follow KVARTHA on Google news Follow Us!
ad

അഫ്ഗാനിസ്താനിലെങ്ങും കരളലിയിക്കും കാഴ്ചകള്‍; പട്ടിണി മാറ്റാൻ മാതാപിതാക്കൾ കുട്ടികളെ വിൽക്കുന്നു; അടിയന്തര സഹായം എത്തിയില്ലെങ്കിൽ ദശലക്ഷക്കണക്കിന് ആളുകൾ മരിക്കുമെന്ന് യു എൻ

Afghanistan parents sell their children for cash#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കാബൂൾ: (www.kvartha.com 27.10.2021) അഫ്ഗാനിസ്താനിലെ മിക്കയിടങ്ങളിലും കാണാനാവുന്നത് കരളലിയിക്കുന്ന കാഴ്ചകള്‍. മാതാപിതാക്കൾ പട്ടിണി മാറ്റാൻ കുട്ടികളെ വിൽക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട് ചെയ്യുന്നു. ഹെരാത് പ്രവിശ്യയില്‍ ഒരു പെണ്‍കുട്ടിയെ വിറ്റത് കേവലം 500 ഡോളറിനാണെന്നാണ് ബിബിസി റിപോർട്.

   
Kabul, Afghanistan, News, Top-Headlines, Report, BBC, Cash, Children, Parents, Help, Afghanistan parents sell their children for cash.



കുട്ടിയെ വാങ്ങിച്ച അജ്ഞാതന്‍ അവളെ വളര്‍ത്തി വലുതാക്കി തന്റെ മകനു വിവാഹം ചെയ്തു കൊടുക്കുമെന്ന് അറിയിച്ചതായും 250 ഡോളർ നൽകുകയും മകള്‍ വളര്‍ന്ന് നടക്കാറാകുമ്പോള്‍ വന്ന് കൊണ്ടുപോകുമെന്നും അപ്പോള്‍ ബാക്കി തുക നല്‍കാമെന്നുമാണ് അറിയിച്ചിരിക്കുന്നതെന്നും അമ്മ പറയുന്നു.

'എന്റെ മറ്റ് കുട്ടികൾ പട്ടിണി മൂലം മരിക്കുകയായിരുന്നു, അതിനാൽ ഞങ്ങൾക്ക് എന്റെ മകളെ വിൽക്കേണ്ടി വന്നു. ഞാൻ എങ്ങനെ സങ്കടപ്പെടാതിരിക്കും. അവൾ എന്റെ കുട്ടിയാണ്. ഇപ്പോൾ ഞങ്ങളുടെ വീട്ടിൽ മൈദയോ എണ്ണയോ ഇല്ല. ഞങ്ങൾക്ക് ഒന്നുമില്ല. എന്റെ മകൾക്ക് അവളുടെ ഭാവി എന്തായിരിക്കുമെന്ന് അറിയില്ല. അവൾക്ക് അത് എങ്ങനെ തോന്നുമെന്ന് എനിക്കറിയില്ല. പക്ഷെ എനിക്ക് അത് ചെയ്യേണ്ടിവന്നു' - അമ്മ പറയുന്നു.

പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ ഒരു കുടുംബം, 550 ഡോളർ കടം തന്നയാൾക്ക് പണം തിരിച്ചുനൽകാൻ കഴിയാത്തതിനെ തുടർന്ന് മൂന്ന് വയസുള്ള മകളെ വിൽക്കുകയായിരുന്നു. ഇങ്ങനെ അനവധി പേർ കുട്ടികളെ വിറ്റതായി മാധ്യമങ്ങൾ റിപോർട് ചെയ്യുന്നു.

താലിബാൻ അതിവേഗം രാജ്യം പിടിച്ചടക്കിയതിനെ തുടർന്ന് അഫ്ഗാനിസ്താൻ സാർവത്രിക ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ വികസന ഏജൻസി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഒരു വർഷത്തിനുള്ളിൽ, അഫ്ഗാനിസ്താനിലെ ദാരിദ്ര്യ നിരക്ക് 98 ശതമാനം വരെ ആയി ഉയരുമെന്ന് യു എൻ ഡി പിയുടെ ഏഷ്യ-പസഫിക് ഡയറക്ടർ കന്നി വിഗ്നരാജ പറഞ്ഞു. 2001 ൽ അമേരിക താലിബാനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ശേഷം, പ്രതിശീർഷ വരുമാനം ഇരട്ടിയാവുകയും നിരവധി വികസന നേട്ടങ്ങൾ അഫ്ഗാനിസ്താൻ കൈവരിച്ചതായും വിഗ്നരാജ കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ വിദേശ ബാങ്കുകളിലെ ആസ്തികള്‍ അമേരിക്ക മരവിപ്പിക്കുകയും ഐ എം എഫ് സഹായം നിര്‍ത്തിവയ്ക്കുകയും ചെയ്തതോടെ അഫ്ഗാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അഫ്ഗാനി കറന്‍സിയുടെ വില കുത്തനെ ഇടിഞ്ഞതും ഭക്ഷ്യവസ്തുക്കള്‍ക്കുള്‍പെടെ വില ഭീമമായി വര്‍ധിച്ചതും ജനങ്ങളെ പട്ടിണിയിലെത്തിച്ചിരിക്കുകയാണ്. തൊഴിലില്ലായ്മയും രൂക്ഷമാണ്. അടിയന്തര സഹായം അഫ്ഗാനിസ്താനിൽ എത്തിയില്ലെങ്കിൽ ദശലക്ഷക്കണക്കിന് ആളുകൾ മരിക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.

Keywords: Kabul, Afghanistan, News, Top-Headlines, Report, BBC, Cash, Children, Parents, Help, Afghanistan parents sell their children for cash.

< !- START disable copy paste -->

Post a Comment