വണ്ടി ഇടിച്ചിട്ട് നിര്‍ത്താതെ പോയത് പേടിച്ചിട്ട്, ഞാനൊരു നടിയായതു കൊണ്ട് ആളുകളുടെ പ്രതികരണം അറിയില്ല; എന്നാല്‍ അവര്‍ ഞങ്ങളെ പിന്നാലെ വന്ന് പിടിച്ചു; വണ്ടി ഇടിച്ച സംഭവത്തില്‍ നടി ഗായത്രി സുരേഷിന്റെ പ്രതികരണം

കൊച്ചി: (www.kvartha.com 18.10.2021) വണ്ടി ഇടിച്ചിട്ട് നിര്‍ത്താതെ പോയത് പേടിച്ചിട്ട്, ഞാനൊരു നടിയായതു കൊണ്ട് ആളുകളുടെ പ്രതികരണം അറിയില്ലായിരുന്നു. എന്നാല്‍ അവര്‍ ഞങ്ങളെ പിന്നാലെ വന്ന് പിടിച്ചു. വണ്ടി ഇടിച്ച സംഭവത്തില്‍ നടി ഗായത്രി സുരേഷിന്റെ പ്രതികരണം ഇങ്ങനെ. കഴിഞ്ഞ ദിവസം കാക്കനാട് ആണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഗായത്രി പ്രതികരണവുമായി എത്തിയത്.
                                      
Actress Gayathri Suresh talk about Kakkanad car accident, Kochi, News, Actress, Social Media, Accident, Cinema, Kerala.

ഗായത്രിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ കാക്കനാട് വച്ച് മറ്റൊരു വണ്ടിയുമായി ഇടിച്ചതിനെ തുടര്‍ന്ന് ഗായത്രിയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അപകടം ഉണ്ടാക്കിയിട്ട് വാഹനം നിര്‍ത്താതെ പോയതാണ് ആള്‍കൂട്ടത്തെ ചൊടിപ്പിച്ചത്.

സംഭവത്തില്‍ താരത്തിന്റെ വിശദീകരണം ഇങ്ങനെ;

'ഞാനും സുഹൃത്തും കൂടി രാത്രി ഡ്രൈവ് ചെയ്തു പോവുകയായിരുന്നു. മുന്നിലുള്ള കാറിനെ ഓവര്‍ടേക് ചെയ്യുന്നതിനിടയില്‍ എതിര്‍വശത്തു നിന്നു വന്ന വണ്ടിയുമായി കൂട്ടിയിടിച്ചു. രണ്ടു വണ്ടികളുടെയും സൈഡ് മിറര്‍ പോയി. ഞങ്ങള്‍ക്ക് പറ്റിയ തെറ്റ്, വണ്ടി ഇടിച്ചിട്ട് ഞങ്ങള്‍ നിര്‍ത്താതെ ഓടിച്ചുപോയി എന്നതാണ്. പേടിച്ചിട്ടാണ് നിര്‍ത്താതെ പോയത്, ഞാനൊരു നടിയായതു കൊണ്ട് എങ്ങനെയാണ് ആളുകള്‍ അതിനെ ഡീല്‍ ചെയ്യുക എന്നറിയില്ലായിരുന്നു.

ടെന്‍ഷന്‍ ആയതുകൊണ്ടാണ് നിര്‍ത്താതെ പോയത്. അവര്‍ പക്ഷേ ഞങ്ങളുടെ പിന്നാലെ വന്ന് ചെയ്‌സ് ചെയ്തു പിടിച്ചു. ഞങ്ങള്‍ കാറിന്റെ പുറത്തിറങ്ങി. വൈറലായ ആ വീഡിയോയില്‍ നിങ്ങള്‍ കണ്ട വിഷ്വലുകള്‍ അതാണ്. എല്ലാം പറഞ്ഞ് സംസാരിച്ച് സെറ്റായി. ആര്‍ക്കും പരിക്കൊന്നുമില്ല. എല്ലാവരും സേഫാണ്,' ഗായത്രി പറയുന്നു.

Keywords: Actress Gayathri Suresh talk about Kakkanad car accident, Kochi, News, Actress, Social Media, Accident, Cinema, Kerala.

Post a Comment

أحدث أقدم