Follow KVARTHA on Google news Follow Us!
ad

മൂത്രം പാഴാക്കണ്ട; മൊബൈൽ ഫോൺ ചാർജ് ചെയ്യാം!

A team of scientists discovered that mobile phone can be charged with urine#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ലൻഡൻ: (www.kvartha.com 31.10.2021) ഇനി മൂത്രത്തിൽ നിന്നുണ്ടാക്കുന്ന വൈദ്യുതി ഉപയോഗിച്ച് മൊബൈൽ ഫോൺ ചാർജ് ചെയ്യാം. കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും പരീക്ഷണത്തിനൊടുവിൽ വിജയം കൈവരിച്ചതായി അവകാശപ്പെട്ടിരിക്കുകയാണ് ഒരുസംഘം ശാസ്ത്രജ്ഞർ. മൂത്രത്തിൽ നിന്ന് ആവശ്യമുള്ളത്ര വൈദ്യുതി വീട്ടിൽ ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. യു കെ ബ്രിസ്റ്റോളിലെ ഒരു സംഘം ഗവേഷകരാണ് കണ്ടുപിടുത്തത്തിന് പിന്നില്‍.

   
London, England, News, Technology, Electricity, Mobile Phone, Top-Headlines, A team of scientists discovered that mobile phone can be charged with urine.



ഇതുവരെ, മൊബൈല്‍ ഫോണുകള്‍, ലൈറ്റ് ബള്‍ബുകള്‍, റോബോടുകള്‍ എന്നിവ ചാർജ് ചെയ്യാൻ കഴിഞ്ഞതായാണ് വെളിപ്പെടുത്തൽ. മനുഷ്യ വിസർജ്യവും മൂത്രവും ഉപയോഗിച്ച് നിർമിച്ച പുതിയ ശുദ്ധമായ ഊര്‍ജ ഇന്ധന സെല്‍ ആണ് വികസിപ്പിച്ചെടുത്തിട്ടുള്ളതെന്നും മനുഷ്യ മാലിന്യങ്ങളെ വൈദ്യുതിയാക്കി മാറ്റാൻ ഈ സെലിന് കഴിയുമെന്നും ഇത് ഉപയോഗിച്ച് ദിവസം മുഴുവൻ വീടിന് വെളിച്ചം നൽകാമെന്നുമാണ് അവകാശവാദം.

അഞ്ച് ദിവസം ശൗചാലയത്തിൽ ആളുകൾ മൂത്രമൊഴിച്ചതിൽ മണിക്കൂറിൽ 300 വാട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിഞ്ഞതായി ശാസ്ത്രജ്ഞർ പറയുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, മൂത്രത്തിൽ നിന്നുള്ള ഈ വൈദ്യുതി ഉപയോഗിച്ച് 30 മണിക്കൂർ നീണ്ടുനിൽക്കുന്ന 10 വാട് ബൾബ് കത്തിക്കാം!.

രണ്ട് വർഷം മുമ്പ് ഗ്ലാസ്റ്റൺബറി ഫെസ്റ്റിവലിൽ ശൗചാലയത്തിലെ മൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് ശാസ്ത്രജ്ഞർ തെളിയിച്ചിരുന്നു. ഇതിനുശേഷമാണ് മൂത്രത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കി മൊബൈൽ ഫോണുകൾ, ബൾബുകൾ, ടിവികൾ തുടങ്ങിയവ പ്രവർത്തിപ്പിക്കുന്നതിന്റെ പരീക്ഷണം ആരംഭിച്ചത്.


A team of scientists discovered that mobile phone can be charged with urine.


Post a Comment