ഹൈകോടതികളില്‍ 8 ജഡ്ജിമാര്‍ക്ക് ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം; 5 പേര്‍ക്ക് സ്ഥലം മാറ്റം


ന്യൂഡെല്‍ഹി: (www.kvartha.com 10.10.2021) രാജ്യത്തെ എട്ട് ഹൈകോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാരെ പ്രസിഡന്റ് റാം നാഥ് കോവിന്ദ് നിയമിച്ചു. അഞ്ച് ചീഫ് ജസ്റ്റിസുമാരെ വിവിധ ഹൈകോടതികളിലേക്ക് മാറ്റി. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് നിയമ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.

ബംഗാളില്‍ ബിജെപിയും തൃണമൂലും തമ്മിലുള്ള നിയമപോരാട്ടങ്ങളിലെ വിധിയെഴുത്തുകള്‍ മൂലം ശ്രദ്ധേയനായ കൊല്‍കത്ത ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡലിന് അലഹാബാദ് ഹൈകോടതി ചീഫ് ജസ്റ്റിസായാണ് നിയമനം.

രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരിലൊരാളായ ത്രിപുര ചീഫ് ജസ്റ്റിസ് എ കെ ഖുറേശി, ഇനി രാജസ്ഥാന്‍ ഹൈകോടതി ചീഫ് ജസ്റ്റിസാണ്. മധ്യപ്രദേശ് ഹൈകോടതി ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയെ കൊല്‍കത്ത ഹൈകോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു. മേഘാലയ ഹൈകോടതിയിലെ ജസ്റ്റിസ് രജ്ഞിത്ത് വിയെ അതേ ഹൈകോടതി ചീഫ് ജസ്റ്റിസായി ഉയര്‍ത്തി.

News, National, India, New Delhi, Judge, High Court, 8 Judges Elevated As Chief Justices Of High Courts


ഹിമാചല്‍ പ്രദേശ് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആര്‍ വി മാലിമത്തിനെ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി ചുമതലപ്പെടുത്തി. അലഹബാദ് ഹൈകോടതി ജസ്റ്റിസ് റിതു രാജിനെ കര്‍ണാടക ഹൈകോടതി ചീഫ് ജസ്റ്റിസായി ചുമതലപ്പെടുത്തി. കര്‍ണാടക ഹൈകോടതി ജസ്റ്റിസ് അരവിന്ദ് കുമാറിനെ ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസായും ചത്തീസ്ഗഢ് ഹൈകോടതി ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയെ ആന്ധ്രാ പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു. 

ത്രിപുര ഹൈകോടതി ചീഫ് ജസ്റ്റിസ് എ എ ഖുറേഷിയെ രാജസ്ഥാന്‍ ഹൈകോടതി ചീഫ് ജസ്റ്റിസായും രാജസ്ഥാന്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹാന്റിയെ ത്രിപുര ഹൈകോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.

മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് മുഹമ്മദ് റഫീഖിനെ ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസായും മേഘാലയ ഹൈകോടതി ചീഫ് ജസ്റ്റിസ് ബിശ്വന്ത് സോമാഡറെ സികിം ഹൈകോടതി ചീഫ് ജസ്റ്റിസായും സ്ഥലം മാറ്റി. ആന്ധ്രാ പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് എ കെ ഗോസ്വാമിയെ ചത്തീസ്ഗഢ് ഹൈകോടതി ചീഫ് ജസ്റ്റിസായും സ്ഥലം മാറ്റി. സുപ്രീം കോടതി കൊളീജിയം കഴിഞ്ഞ മാസമാണ് ഈ ശുപാര്‍ശകള്‍ കേന്ദ്ര സര്‍കാരിന് നല്‍കിയത്.

Keywords: News, National, India, New Delhi, Judge, High Court, 8 Judges Elevated As Chief Justices Of High Courts

Post a Comment

Previous Post Next Post