Follow KVARTHA on Google news Follow Us!
ad

ആശുപത്രിയില്‍ 22 കാരിയായ നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പൊലീസ്

ആശുപത്രിയില്‍ 22 കാരിയായ നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി News, Kerala, Police, Case, Found Dead, Hospital, Case, Nurse
രാജ്‌കോട്ട്: (www.kvartha.com 19.10.2021) ആശുപത്രിയില്‍ 22 കാരിയായ നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭാവ്‌നഗറിലെ രോഹിദാസ് വാസ് സ്വദേശിയായ അമി മക്‌വാനയാണ് മരിച്ചത്. ഗുജറാത്തില്‍ ഭാവ്‌നഗറിലെ സര്‍ തക്തസിംജി ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ചയാണ് സംഭവം.

ഒന്നരമാസം മുമ്പാണ് കരാര്‍ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ അമി ജോലിയില്‍ പ്രവേശിച്ചത്. ആശുപത്രി കെട്ടിടത്തിലെ ഏഴാംനിലയിലെ സ്‌റ്റോര്‍ റൂമിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സ്‌റ്റോറൂമില്‍ നിന്ന് അമിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. 

News, Kerala, Police, Case, Found Dead, Hospital, Case, Nurse, 22-yr-old nurse found dead in hospital storeroom

'രണ്ടുപേജുള്ള ആത്മഹത്യകുറിപ്പില്‍ മാതാപിതാക്കള്‍ അമിക്കായി ഒരു വരനെ കണ്ടെത്തിയതായും അയാളെ വിവാഹം കഴിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നുവെന്നും രേഖപ്പെടുത്തിയിരുന്നു' എന്ന് പൊലീസ് പറഞ്ഞു. അതേസമയം, സര്‍കാര്‍ ജോലി ലഭിക്കാത്തതില്‍ അമിക്ക് കടുത്ത മാനസിക സംഘര്‍ഷം ഉണ്ടായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, Police, Case, Found Dead, Hospital, Case, Nurse, 22-yr-old nurse found dead in hospital storeroom

Post a Comment