കനത്ത മഴ തുടരുന്നു; മലപ്പുറത്ത് വീട് തകര്‍ന്ന് 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: (www.kvartha.com 12.10.2021) കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് മലപ്പുറത്ത് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. പള്ളിക്കല്‍ പഞ്ചായത്തിലെ മാതാങ്കുളം മുണ്ടോട്ടപുറം മുഹമ്മദ് കുട്ടിയുടെ വീടാണ് തകര്‍ന്നത്. റിസ്‌വാന (എട്ട്), റിന്‍സാന (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളാണ് ഇരുവരും. ചൊവ്വാഴ്ച പുലര്‍ചെ അഞ്ച് മണിയോടെ വീടിന് സമീപത്തെ മതില്‍ക്കെട്ട് തകര്‍ന്നാണ് അപകടം.

Malappuram, News, Kerala, Death, House, Children, Accident, Rain, Top-Headlines, 2 children died when house collapsed in Malappuram

തിങ്കളാഴ്ച പാലക്കാട് ജില്ലയിലും രാത്രിയില്‍ കനത്ത മഴ പെയ്തു. അട്ടപ്പാടി ചുരത്തില്‍ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു. നീക്കം ചെയ്യാന്‍ ഉള്ള ശ്രമം തുടരുകയാണ്. മധ്യകേരളത്തിലും മഴ തുടരുകയാണ്. തിങ്കളാഴ്ച രാത്രി പല ജില്ലകളിലും ശക്തമായ മഴയായിരുന്നു. കോട്ടയത്ത് പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴയാണ്. തിരുവാര്‍പ്പ്, അയ്മനം, കുമരകം മേഖലകളില്‍ മഴ ശക്തമാണ്.

Malappuram, News, Kerala, Death, House, Children, Accident, Rain, 2 children died when house collapsed in Malappuram

Keywords: Malappuram, News, Kerala, Death, House, Children, Accident, Rain, Top-Headlines, 2 children died when house collapsed in Malappuram

Post a Comment

Previous Post Next Post