Follow KVARTHA on Google news Follow Us!
ad

പുതിയ സംവിധാനം; ബസ് യാത്ര എളുപ്പമാക്കാന്‍ അബൂദബിയില്‍ ഗൂഗ്ള്‍ മാപ് സഹായം

UAE: Use Google Maps to plan bus trips in real time#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

അബൂദബി: (www.kvartha.com 30.09.2021) എമിറേറ്റില്‍ യാത്രക്കാര്‍ക്ക് ബസ് യാത്ര എളുപ്പമാക്കാന്‍ പുതിയ സംവിധാനം. ട്രാന്‍സ്പോര്‍ട് സെന്ററും ഗൂഗ്ള്‍ മാപും ഏറെ സഹായകരമായ സംവിധാനവുമായി രംഗത്തെത്തി. ഇനി യാത്ര പോകാനുദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള ബസിന്റെ സമയക്രമവും റൂടും ബസ് നമ്പറും നേരത്തെ ഗൂഗ്ള്‍ മാപ് നോക്കി കണ്ടെത്താന്‍ സാധിക്കും. അതോടെ ഇതനുസരിച്ച് യാത്ര പ്ലാന്‍ ചെയ്യാനും സമയം ലാഭിക്കാനും കഴിയും. 

മുനിസിപാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും ഭാഗമായ അബൂദബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട് സെന്റര്‍ (ഐ ടി സി) ബുധനാഴ്ചയാണ് ഗൂഗ്‌ളിന്റെ സഹകരണത്തോടെ പൊതുഗതാഗത ബസ് ഡാറ്റ തത്സമയം അപ്ഡേറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. 

News, World, International, Gulf, Abu Dhabi, UAE, Transport, Travel, Travel & Tourism, Technology, Business, Finance, UAE: Use Google Maps to plan bus trips in real time


അബൂദബിയില്‍ എളുപ്പവും സുരക്ഷിതവുമായ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളെ ഈ സേവനം ശ്രദ്ധേയമാക്കുമെന്ന് ഐ ടി സി അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
എമിറേറ്റ്സിലെ താമസക്കാരും സന്ദര്‍ശകരും വിനോദസഞ്ചാരികളും ഉള്‍പെടെ യാത്രക്കാര്‍ക്കും പുതിയ തീരുമാനം ഏറെ ഗുണകരമാവും. ഇതിലൂടെ യാത്രക്കാര്‍ക്ക് സമയം ലാഭിക്കാന്‍ കഴിയും. 

അബൂദബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട് സെന്ററിന്റെയും ഗൂഗ്‌ളിന്റെയും പുതിയ സേവനത്തിലാണ് റൂട്, ബസ് നമ്പറുകള്‍ അടക്കം എല്ലാ വിവരങ്ങളും ലഭ്യമാവുക. എല്ലാ പൊതുഗതാഗത ഉപയോക്താക്കള്‍ക്കും ഗൂഗ്ള്‍ മാപ്സില്‍ ബസ് ഷെഡ്യൂളുകള്‍ തെരഞ്ഞെടുത്ത് അവരുടെ ദൈനംദിന യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യാം.

Keywords: News, World, International, Gulf, Abu Dhabi, UAE, Transport, Travel, Travel & Tourism, Technology, Business, Finance, UAE: Use Google Maps to plan bus trips in real time

Post a Comment