Follow KVARTHA on Google news Follow Us!
ad

കാർ ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാർ ഫ്‌ലൈഓവറിൽ നിന്ന് താഴേക്ക് വീണ് ദാരുണമായി മരിച്ചു

Two riders fall to death from Bengaluru flyover after car hit #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ബെംഗളുറു: (www.kvartha.com 15.09.2021)
കാർ ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാർ ഫ്‌ലൈഓവറിൽ നിന്ന് താഴേക്ക് വീണ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളുറു ഇലക്ട്രോണിക്‌സ് സിറ്റി ഫ്‌ലൈഓവറില്‍ ചൊവ്വാഴ്ച രാത്രിയിലാണ് അപകടം നടന്നത്. നഗരത്തിലെ ഒരു എം എന്‍ സി കമ്പനിയില്‍ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശികളായ പ്രീതം (30), കൃതിക (28) എന്നിവരാണ് മരിച്ചത്.

   
News, Bangalore, Car, Passenger, Death, Accident, Tamilnadu, Hospital, Bike, Police, Case, Two riders fall to death from Bengaluru flyover after car hit

ബെംഗളൂറില്‍ നിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് പോവുകയായിരുന്നു ബൈക് യാത്രികർ. ഇവരുടെ മൃതദേഹങ്ങള്‍ സെന്റ് ജോണ്‍സ് ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


കാർ അമിതവേഗതയില്‍ ആയിരുന്നുവെന്ന് പറയുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിക്കുകയായിരുന്നു. വാഹനം ഇടത്തേക്ക് തിരിയുകയും ബൈകില്‍ ഇടിക്കുകയും ചെയ്തു. ഫ്‌ലൈഓവറിന്റെ മതിലില്‍ ഇടിച്ച ശേഷമാണ് കാര്‍ നിന്നത്. ബൈകിലുണ്ടായിരുന്നവർ ഫ്‌ലൈഓവറിൽ നിന്ന് 40 അടി താഴേക്ക് പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.


അപകടത്തില്‍ മതിലിന് കേടുപാടുകള്‍ സംഭവിച്ചു. ഭിത്തിയില്‍ കുടുങ്ങിയ ഇരുചക്രവാഹനവും അപകടത്തില്‍പെട്ട കാറും ഫ്‌ലൈഓവറില്‍ നിന്ന് പൊലീസ് നീക്കം ചെയ്തു. ഇലക്ട്രോണിക്‌സ് സിറ്റി ട്രാഫിക് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

Keywords: News, Bangalore, Car, Passenger, Death, Accident, Tamilnadu, Hospital, Bike, Police, Case, Two riders fall to death from Bengaluru flyover after car hit

< !- START disable copy paste -->

Post a Comment