Follow KVARTHA on Google news Follow Us!
ad

'മോഷ്ടിച്ച പച്ച വാഴക്കുലകളിൽ മഞ്ഞ ചായം തേച്ച് പഴുത്ത കുലയാണെന്ന് പറഞ്ഞ് വിറ്റു കാശാക്കി'; ഒടുവിൽ തട്ടിപ്പ് വീരന്മാരെ കയ്യോടെ പൊക്കി പൊലീസ്

Two arrested in robbery case, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഇടുക്കി: (www.kvartha.com 30.09.2021) മോഷ്ടിച്ച പച്ച വാഴക്കുലകളിൽ മഞ്ഞ ചായം തേച്ച് പഴുത്ത കുലയെന്ന് പറഞ്ഞ് വിറ്റ് പണം തട്ടിയെന്ന കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പഴയ കൊച്ചറയിലാണ് ഈ വ്യത്യസ്ത മോഷണകഥ.

കൊച്ചറ സ്വദേശികളായ ഏബ്രഹാം വർഗീസ് (49), നമ്മനശേരി റെജി (50) എന്നിവരാണ് കമ്പംമെട്ട് പൊലീസിന്‍റെ പിടിയിലായത്.

സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ വാഴക്കുലകളാണ് മോഷണം പോയത്. പല ദിവസങ്ങളിലായി കൃഷിയടത്തില്‍ നിന്നും വാഴ കുലകള്‍ മോഷ്ടിച്ച് കടത്തുകയായിരുന്നു. പഴയകൊച്ചറ സ്വദേശി വാണിയപ്പുരയ്ക്കല്‍ പാപ്പുവിന്റെ കൃഷിയിടത്തിലാണ് മോഷണം നടന്നത്.

സമ്മിശ്ര കൃഷി നടത്തുന്ന ഭൂമിയില്‍ ഇടവിളയായി, വിവിധ ഇനങ്ങളില്‍ പെട്ട 2000 ഓളം വാഴകളാണ് പരിപാലിച്ചിരുന്നത്. ഏത്തന്‍, ഞാലിപൂവന്‍, പാളയംതോടന്‍, റോബസ്റ്റ തുടങ്ങിയ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്.

News, Idukki, Kerala, State, Top-Headlines, Robbery, Police, Case, Arrested, Arrest,

ഓരോ ദിവസവും 30 കുലകള്‍ വരെ നഷ്ടപെട്ടിരുന്നു. എന്നാൽ പച്ച വാഴ കുല വെട്ടി മഞ്ഞ ചായം പൂശി വ്യാപാരികളെയും പ്രതികള്‍ കബളിപ്പിച്ചു. ചായം പൂശിയ വാഴക്കുലകള്‍, കൊച്ചറയിലെ ഒരു പച്ചക്കറി കടയില്‍ പഴുത്ത പഴമെന്ന് പറഞ്ഞ് വില്പന നടത്തി.

പറ്റിക്കപ്പെട്ടപ്പോൾ വ്യാപാരി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് മോഷ്ടാക്കളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അതേസമയം കമ്പംമെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രതികളെ പിടികൂടാന്‍ നടപടി സ്വീകരിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.

Keywords: News, Idukki, Kerala, State, Top-Headlines, Robbery, Police, Case, Arrested, Arrest, Two arrested in robbery case. 
< !- START disable copy paste -->


Post a Comment