Follow KVARTHA on Google news Follow Us!
ad

വന്‍കിട പദ്ധതികളും നിക്ഷേപങ്ങളുമായി തെലങ്കാന; നിക്ഷേപം 2,400 കോടി രൂപയോളം ഉയര്‍ത്തി കിറ്റെക്‌സ്

Telangana with big projects and investments; Kitex raises investment to Rs 2,400 crore, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
കൊച്ചി: (www.kvartha.com 19.09.2021) തെലങ്കാനയില്‍ 2,400 കോടിയുടെ നിക്ഷേപ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങി കിറ്റെക്‌സ്. ഇതുവരെ
തെലങ്കാനയില്‍ കിറ്റെക്‌സ് 2,400 കോടി രൂപയോളം ഉയര്‍ത്തി. ഹൈദരാബാദില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വാറങ്കലിലെ കകാതിയ മെഗാ ടെക്സ്റ്റയില്‍ പാര്‍കിലെയും സീതാറാംപൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍കിലെയും രണ്ട് വന്‍കിട പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനം കിറ്റെക്‌സ് നടത്തിയത്.

തെലങ്കാന വ്യവസായ മന്ത്രിയടക്കം മൂന്ന് മന്ത്രിമാരും ഹൈദരാബാദ് മേയറും ചടങ്ങില്‍ പങ്കെടുത്തു.

News, State, Kochi, Telangana, Job, Minister, Hyderabad, Government, Telangana with big projects and investments; Kitex raises investment to Rs 2,400 crore

പദ്ധതികളുടെ നിക്ഷേപ ധാരണപത്രം കിറ്റെക്‌സ് തെലങ്കാന സര്‍കാരിന് കൈമാറി. രണ്ടു പദ്ധതികളിലുമായി 40000 ആളുകള്‍ക്ക് ജോലി നല്‍കുമെന്നും കിറ്റെക്‌സ് അറിയിച്ചു. 2,400 കോടിയുടെ നിക്ഷേപ പദ്ധതികളാണ് തെലങ്കാനയില്‍ കിറ്റെക്‌സ് നടപ്പിലാക്കാന്‍ പോകുന്നത്.

തെലങ്കാനയിലേത് ഏറ്റവും നല്ല വ്യവസായ സൗഹൃദ അന്തരീക്ഷമാണെന്നാണ് കിറ്റെക്‌സ് പറയുന്നത്. നിക്ഷേപകരോടുള്ള സര്‍കാരിന്റെ സമീപനവും വളരെ നല്ലതാണെന്നും പറഞ്ഞു. ഇത് രണ്ടും കണക്കിലെടുത്താണ് പുതിയ നിക്ഷേപ പദ്ധതികള്‍ തെലങ്കാനയില്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്നും രണ്ട് പദ്ധതികളിലൂടെയായി 22,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമ്പോള്‍ 18000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ കിട്ടുമെന്ന് കിറ്റെക്‌സ് അറിയിച്ചു.


Keywords: News, State, Kochi, Telangana, Job, Minister, Hyderabad, Government, Telangana with big projects and investments; Kitex raises investment to Rs 2,400 crore


< !- START disable copy paste -->

Post a Comment